15 Feb 2022 7:28 AM GMT
Summary
മുംബൈ : ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 1736.21 പോയിന്റ് ഉയര്‍ന്ന് 58142.05ല്‍ എത്തി. ഇതോടെ തിങ്കളാഴ്ച്ച നേരിട്ട നഷ്ടം സെന്‍സെക്‌സ് വീണ്ടെടുത്തു. നിഫ്റ്റി 509.65 പോയിന്റ് ഉയര്‍ന്ന് 17,352.45ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ എല്ലാ കമ്പനികളും നേട്ടം കൊയ്തു. ബജാബ് ഫിനാന്‍സ്, എസ് ബി ഐ, ബജാജ് ഫിന്‍സെര്‍വ് , എല്‍ ആന്‍ഡ് ടി, ടിറ്റാന്‍ എന്നീ കമ്പനികള്‍ 5.13 ശതമാനം വരെ ഉയര്‍ന്നു. കഴിഞ്ഞ പത്തു മാസത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ് തിങ്കളാഴ്ച്ച […]
മുംബൈ : ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 1736.21 പോയിന്റ് ഉയര്‍ന്ന് 58142.05ല്‍ എത്തി. ഇതോടെ തിങ്കളാഴ്ച്ച നേരിട്ട നഷ്ടം സെന്‍സെക്‌സ് വീണ്ടെടുത്തു.
നിഫ്റ്റി 509.65 പോയിന്റ് ഉയര്‍ന്ന് 17,352.45ല്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സിലെ എല്ലാ കമ്പനികളും നേട്ടം കൊയ്തു. ബജാബ് ഫിനാന്‍സ്, എസ് ബി ഐ, ബജാജ് ഫിന്‍സെര്‍വ് , എല്‍ ആന്‍ഡ് ടി, ടിറ്റാന്‍ എന്നീ കമ്പനികള്‍ 5.13 ശതമാനം വരെ ഉയര്‍ന്നു.
കഴിഞ്ഞ പത്തു മാസത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ് തിങ്കളാഴ്ച്ച രേഖപ്പെടു.തിയതിനാൽ വിപണിയുടെ ഗതി മാറിയോയെന്നു ചൊവ്വാഴ്ച നിക്ഷേപകർ ചിന്തിച്ചിരുന്നു. ആട്ടോ, ഐടി, എഫ്എംസിജി, ബാങ്കിങ് മേഖലകളിലെ പിന്തുണയോടെ വിപണി ഇന്ന് കുതിച്ചു കയറിയെങ്കിലും ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല, എന്ന് എല്‍കെപി സെക്യരിറ്റീസ് ഗവേഷണ വിഭാഗം മേധാവി എസ്. രംഗനാഥന്‍ പറഞ്ഞു.
ഏഷ്യയിലെ മറ്റിടങ്ങളില്‍, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഭയത്താല്‍ ഓഹരികള്‍ നഷ്ടത്തോടെ അവസാനിച്ചു. യുക്രൈന്‍ സൈന്യം ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് ഭരണകൂടം റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രന്റ് ഫ്യൂച്ചര്സ് 2.44 ശതമാനം ഇടിഞ്ഞു ബാരലിന് $94.13 ൽ എത്തിയിട്ടുണ്ട്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 4,253.70 കോടി രൂപയുടെ ഓഹരികള്‍ അറ്റ വില്‍പ്പനക്കാരായി.