15 Feb 2022 11:22 AM IST
Summary
ഇന്നത്തെ വ്യാപാരത്തിൽ അദാനി വില്‍മറിന്റെ ഓഹരിയില്‍ 7 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. 2021 ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ ഏകീകൃത അറ്റാദായം 66 ശതമാനം വര്‍ധിച്ച് 211.41 കോടി രൂപയായിരുന്നു. ഇതിന്റെ ഫലമായാണ് ഓഹരിയില്‍ വര്‍ധനവുണ്ടായത്. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 7.33 ശതമാനം ഉയര്‍ന്ന് 404 രൂപയിലാണ് വ്യാപാരം നടന്നത്. ഒടുവിൽ 384.10 രൂപയ്ക്കു വ്യാപാരം അവസാനിച്ചു. കമ്പനിയുടെ മൂന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 10,238.23 കോടി രൂപയെ അപേക്ഷിച്ച് 14,405.82 കോടി രൂപയായി ഉയര്‍ന്നു. […]
ഇന്നത്തെ വ്യാപാരത്തിൽ അദാനി വില്‍മറിന്റെ ഓഹരിയില്‍ 7 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. 2021 ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ ഏകീകൃത അറ്റാദായം 66 ശതമാനം വര്‍ധിച്ച് 211.41 കോടി രൂപയായിരുന്നു. ഇതിന്റെ ഫലമായാണ് ഓഹരിയില്‍ വര്‍ധനവുണ്ടായത്.
കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 7.33 ശതമാനം ഉയര്‍ന്ന് 404 രൂപയിലാണ് വ്യാപാരം നടന്നത്. ഒടുവിൽ 384.10 രൂപയ്ക്കു വ്യാപാരം അവസാനിച്ചു.
കമ്പനിയുടെ മൂന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 10,238.23 കോടി രൂപയെ അപേക്ഷിച്ച് 14,405.82 കോടി രൂപയായി ഉയര്‍ന്നു. 41 ശതമാനം വര്‍ധനവിനെയാണിത് കാണിക്കുന്നത്.
കമ്പനിയുടെ ഭക്ഷ്യോല്‍പ്പന്ന വില്‍പ്പനയിലെ വര്‍ധനവാണ് ഇതിന് പ്രധാന കാരണം.