Summary
മുംബൈ: വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ നിഫ്റ്റി 773 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ വില്‍പ്പനയ്ക്കിടയില്‍ ഐ ടി-സാമ്പത്തിക ഓഹരികളിലെ നഷ്ടമാണ് ഇതിലേക്ക് നയിച്ചത്. വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ വില്‍പ്പനയും ഇടിവിന് ആക്കം കൂട്ടിയതായി വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. സെന്‍സെക്‌സ് 773.11 പോയിന്റ് അഥവാ 1.31 ശതമാനം താഴ്ന്ന് 58,152.92 ല്‍ അവസാനിച്ചു. നിഫ്റ്റി 231.10 പോയിന്റ് അല്ലെങ്കില്‍ 1.31 ശതമാനം ഇടിഞ്ഞ് 17,374.75 ല്‍ എത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. […]
മുംബൈ: വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ നിഫ്റ്റി 773 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ വില്‍പ്പനയ്ക്കിടയില്‍ ഐ ടി-സാമ്പത്തിക ഓഹരികളിലെ നഷ്ടമാണ് ഇതിലേക്ക് നയിച്ചത്.
വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ വില്‍പ്പനയും ഇടിവിന് ആക്കം കൂട്ടിയതായി വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. സെന്‍സെക്‌സ് 773.11 പോയിന്റ് അഥവാ 1.31 ശതമാനം താഴ്ന്ന് 58,152.92 ല്‍ അവസാനിച്ചു. നിഫ്റ്റി 231.10 പോയിന്റ് അല്ലെങ്കില്‍ 1.31 ശതമാനം ഇടിഞ്ഞ് 17,374.75 ല്‍ എത്തി.
വ്യാപാരം അവസാനിക്കുമ്പോള്‍ ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഏകദേശം മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്, എസ് ബി ഐ, കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി എന്നിവയാണ് തൊട്ടുപുറകില്‍.
അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ ടി പി സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടം കൊയ്തു.
മറ്റ് ഏഷ്യന്‍ വിപണികളില്‍ ഹോങ്കോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവിടങ്ങളിലെ ഓഹരികള്‍ നഷ്ടത്തില്‍ അവസാനിച്ചപ്പോള്‍ ടോക്കിയോ നേട്ടത്തിലാണ് ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ യൂറോപ്പ് ഓഹരി വിപണികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നു.
അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 0.43 ശതമാനം ഉയര്‍ന്ന് 91.80 ഡോളറിലെത്തി.
വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ വില്‍പ്പനക്കാരായി തുടര്‍ന്നു. വ്യാഴാഴ്ച 1,732.58 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പന നടത്തി.