12 March 2023 5:01 PM GMT
Summary
ഭാരതി എയർടെൽ, ഐടിസി എന്നി കമ്പനികളൊഴിച്ച് മറ്റെല്ലാ കമ്പനികളും നഷ്ടത്തിലായി.
പോയ വാരത്തിൽ ആഭ്യന്തര വിപണിയിൽ പ്രധാന 10 കമ്പനികളുടെ ഓഹരികളിൽ 8 കമ്പനികൾക്കും വലിയ നഷ്ടമാണ് സംഭവിച്ചത്. ഈ കമ്പനികളുടെ വിപണി മൂല്യത്തിൽ 1,03,732.39 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 673.84 പോയിന്റാണ് ഇടിഞ്ഞത്. യുഎസ് ഫെഡ് ഇനിയും നിരക്കുയർത്തിയേക്കാമെന്ന ആശങ്കയാണ് പ്രധാനമായും വിപണിയെ പിടിച്ചുലച്ചത്.
ഈ കമ്പനികളിൽ പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്.
ഭാരതി എയർടെൽ, ഐടിസി എന്നി കമ്പനികളൊഴിച്ച് മറ്റെല്ലാ കമ്പനികളും നഷ്ടത്തിലായി. റിലയൻസ് ഇന്ഡസ്ട്രീസിന്റെ വിപണി മൂല്യം 41,878.37 കോടി രൂപ തകർന്ന് 15,71,724.26 കോടി രൂപയായി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 18,134.73 കോടി രൂപ കുറഞ്ഞ് 5,88,379.98 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 15,007.38 കോടി രൂപ കുറഞ്ഞ് 8,86,300.20 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 12,360.59 കോടി രൂപ കുറഞ്ഞ് 4,88,399.39 കോടി രൂപയായി.
എച്ച്ഡിഎഫ്സിയുടെ മൂല്യം 6,893.18 കോടി രൂപ കുറഞ്ഞ് 4,77,524.24 കോടി രൂപയായി. ടാറ്റ കൺസൾട്ടൻസി സർവീസിന്റെ വിപണി മൂല്യം 4,281.09 കോടി രൂപ ഇടിഞ്ഞ് 1,21,8848.31 കോടി രൂപയായി.
ഇൻഫോസിസിന്റെ വിപണി മൂല്യം 3,555.83 കോടി രൂപ കുറഞ്ഞ് 6,19,155.97 കോടി കോടി രൂപയായും കുറഞ്ഞു. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൂല്യത്തിൽ 1,621.22 കോടി രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂല്യം 5,78,739.57 കോടി രൂപയായി.
ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 5,071.99 കോടി രൂപ വർധിച്ച് 4,31,230.51 കോടി രൂപയായി. ഐടിസിയുടെ വിപണി മൂല്യം 4,036.2 കോടി രൂപ വർധിച്ച് 48,122.33 കോടി രൂപയുമായി