image

16 April 2024 9:25 AM GMT

Cryptocurrency

ക്രിപ്റ്റോ വിപണിയിലും അസ്ഥിരത; ബിറ്റ്‌കോയിന്‍ 4% ഇടിഞ്ഞു

MyFin Desk

ക്രിപ്റ്റോ വിപണിയിലും അസ്ഥിരത; ബിറ്റ്‌കോയിന്‍ 4% ഇടിഞ്ഞു
X

Summary

  • എഥേറിയം അഞ്ചു ശതമാനം ഇടിഞ്ഞ് 3,070 ഡോളറിലെത്തി
  • ആഗോള ക്രിപ്‌റ്റോ കറൻസിയുടെ വിപണി മൂല്യം 4.1 ശതമാനം ഇടിഞ്ഞു
  • ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.239 ട്രില്യൺ ഡോളറായി താഴ്ന്നു


ഏപ്രിൽ 16ലെ വ്യാപാരത്തിൽ ബിറ്റ്‌കോയിന്‍4.5 ശതമാനം ഇടിഞ്ഞ് 63,044 ഡോളറിലെത്തി. മാർച്ചിലെ യുഎസ് റീട്ടെയിൽ വിൽപ്പന പ്രതീക്ഷിച്ചതിലും ഉയർന്നത് ക്രിപ്റ്റോ വിപണിയെ വലച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധഭീതിയും ക്രിപ്‌റ്റോ വിപണിയെ അസ്ഥിരതിയിലേക്ക് നയിച്ചു.

കഴിഞ്ഞ മാസം റീട്ടെയിൽ വിൽപ്പന 0.7 ശതമാനം ഉയർന്നതായി വാണിജ്യ വകുപ്പിൻ്റെ സെൻസസ് ബ്യൂറോ അറിയിച്ചു. ഫെബ്രുവരിയിലെ ഡാറ്റ 0.9 ശതമാനം റീബൗണ്ട് കാണിക്കുന്നതിനായി ഉയർന്ന നിലവാരത്തിൽ പരിഷ്കരിച്ചു, ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ്. നേരത്തെ റിപ്പോർട്ട് ചെയ്തിരുന്ന 0.6 ശതമാനത്തിനു പകരമാണിത്.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോയായ എഥേറിയം അഞ്ചു ശതമാനം ഇടിഞ്ഞ് 3,070 ഡോളറിലെത്തി. മറ്റ് പ്രധാന ക്രിപ്‌റ്റോ ടോക്കണുകളായ ബിഎൻബി (4.2%), സോളാന (12.5%), xrp (3.7%) ടോൺകോയിൻ (11.5%), ഡോജ് കോയിൻ (5.7%), ഷിബ ഇനു (7.4%), അവലാഞ്ച് (7.7%) എന്നിവയും ഇടിവിലാണ്.

"ബിറ്റ്‌കോയിൻ പ്രധാന 63,000 ഡോളർ നിലനിർത്താൻ പോരാടുകയാണ്, കാരണം ഓഹരി വിപണികളിൽ, പ്രത്യേകിച്ച് യുഎസിൽ ബിയറിഷ് ട്രെന്റുകളാണ് കാണുന്നത്. ഏഷ്യൻ വിപണികളിലെ വ്യാപാര സമയത്ത്‌ ക്രിപ്‌റ്റോ വിലയിൽ ഇന്നലെ മിതമായ വീണ്ടെടുക്കൽ ഉണ്ടായി. ശക്തമായ യുഎസ് സെയിൽസ് റിപ്പോർട്ട് വന്നതും, പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള കാലതാമാസവും ബിറ്റ്‌കോയിൻ മൂന്നു ശതമാനത്തോളം ഇടിയാൻ കാരണമായി ജിയോട്ടസ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമിൻ്റെ സിഇഒ വിക്രം സുബ്ബരാജ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആഗോള ക്രിപ്‌റ്റോകറൻസിയുടെ വിപണി മൂല്യം 4.1 ശതമാനം ഇടിഞ്ഞ് ഏകദേശം 2.29 ട്രില്യൺ ഡോളറിലെത്തി.

ഡെഫി (DeFi) -യിലെ മൊത്തം വോളിയം നിലവിൽ 9.35 ബില്യൺ ഡോളറാണ്. മൊത്തം ക്രിപ്‌റ്റോ മാർക്കറ്റിൻ്റെ (24 മണിക്കൂർ വോളിയം) 7.92 ശതമാനമാണിത്. കോയിൻ മാർക്കറ്റ് കാപ്പിൽ ലഭ്യമായ ഡാറ്റ പ്രകാരം എല്ലാ സ്റ്റേബിൾകോയിനുകളുടെയും നിലവിലെ വോളിയം 110.24 ബില്യൺ ഡോളറാണ്. ഇത് മൊത്തം ക്രിപ്റ്റോ മാർക്കറ്റിൻ്റെ (24 മണിക്കൂർ വോളിയം) 93.37 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.239 ട്രില്യൺ ഡോളറായി താഴ്ന്നു. ബിറ്റ്കോയിൻ്റെ ആധിപത്യം നിലവിൽ 54.11 ശതമാനത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ ബിറ്റ്‌കോയിൻ്റെ വോളിയം 6.23 ശതമാനം ഉയർന്ന് 44.77 ബില്യൺ ഡോളറിലെത്തി.

"ബിറ്റ്‌കോയിൻ്റെ അടുത്ത പിന്തുണ 60,775 ഡോളറിലാണ്, പ്രതിരോധം 66,900 ഡോളറിലും," മുദ്രക്സ് സിഇഒ എഡുൽ പട്ടേൽ പറഞ്ഞു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഡിജിറ്റല്‍ ആസ്തികളിലെ നിക്ഷേപം ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.