22 Dec 2022 5:00 AM GMT
അടുത്ത സാമ്പത്തിക പ്രതിസന്ധി സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ മൂലമാകും ഉണ്ടാവുകയെന്ന് ആർ ബി െഎ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോ കറന്‍സി നിരോധിക്കണമെന്ന നിലപാട് ഇപ്പോഴും തുടരുന്നുവെന്നും അദേഹം വ്യക്തമാക്കി. സാമ്പത്തിക സ്ഥിരതയ്ക്ക് തന്നെ ക്രിപ്‌റ്റോ കറന്‍സികള്‍ ഭീഷണിയാണെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് സംഘടിപ്പിച്ച സമിറ്റില്‍ അദേഹം പറഞ്ഞു.
സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് വെല്ലുവിളിയാണ്. അതുകൊണ്ട് അതിനെ നിയമവിധേയമാക്കുക എളുപ്പമല്ല. ഈ പ്രശനത്തിനു പരിഹാരമായി ഇന്ത്യ ആര്‍ബിഐയുടെ അനുമതിയോടെ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയിരുന്നു. നവംബര്‍ 1 മുതല്‍ ആര്‍ബിഐ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായ 'ഡിജിറ്റല്‍ റുപ്പി' കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൊത്ത വ്യാപാര വിപണിയില്‍ ഡിജിറ്റല്‍ റുപ്പിയുടെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു.
ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപെട്ടു ചില തെറ്റായ പ്രചാരങ്ങള്‍ വ്യാപിക്കുന്നുണ്ടെന്നും ഡിജിറ്റല്‍ കറന്‍സികള്‍ എന്താണെന്നും അവ എന്താണ് ചെയേണ്ടത് എന്നതിനെ കുറിച്ച് വ്യക്തത നല്‍കേണ്ടത് അനിവാര്യമാണെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ അടുത്തിടെ പറഞ്ഞിരുന്നു.