image

27 Feb 2024 10:59 AM IST

Cryptocurrency

2021 ന് ശേഷം 55,000 ഡോളര്‍ മൂല്യത്തില്‍ ബിറ്റ്‌കോയിന്‍

MyFin Desk

Bitcoin hits $57,000 for first time in over 2 years
X

Summary

  • രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ ഏഥറിന്റെ മൂല്യം 3200 ഡോളര്‍
  • 2021 നവംബറിലാണു ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യമായ 69000 ഡോളറിലെത്തിയത്
  • സമീപകാലത്തു ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് യുഎസ് റെഗുലേറ്ററി അംഗീകാരം നല്‍കി


ബിറ്റ്‌കോയിന്‍ 2021 ന് ശേഷം ആദ്യമായി 55,000 ഡോളര്‍ മൂല്യത്തിന് മുകളിലെത്തി. സിംഗപ്പൂരില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ 9.46 ന് ബിറ്റ്‌കോയിന്‍ മൂല്യം 55,112 ഡോളറിലെത്തി.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ ഏഥറിന്റെ മൂല്യം 3200 ഡോളറിലുമെത്തി.

എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലൂടെ (ഇടിഎഫ്) നിക്ഷേപകരില്‍ നിന്നും ഉണ്ടായ വന്‍ ഡിമാന്‍ഡും മൈക്രോ സ്ട്രാറ്റജി എന്ന സോഫ്റ്റ് വെയര്‍ സ്ഥാപനം ബിറ്റ്‌കോയിന്‍ വന്‍തോതില്‍ പര്‍ച്ചേസ് ചെയ്തതുമാണ് 55,000 ഡോളറിന് മുകളില്‍ ബിറ്റ്‌കോയിനിന്റെ മൂല്യം എത്താന്‍ കാരണം.

മൈക്രോ സ്ട്രാറ്റജി, കോയിന്‍ ബേസ് ഗ്ലോബല്‍, മാരത്തണ്‍ ഡിജിറ്റല്‍ എന്നീ കമ്പനികളാണ് ക്രിപ്‌റ്റോയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍. ഈയിടെ മൈക്രോ സ്ട്രാറ്റജി 155 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന 3000 ബിറ്റ്‌കോയിന്‍ പര്‍ച്ചേസ് ചെയ്തിരുന്നു.

2021 നവംബറിലാണു ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തിലെത്തിയത്. അന്ന് 69,000 ഡോളറിലെത്തിയിരുന്നു.

സമീപകാലത്തു ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് യുഎസ് റെഗുലേറ്ററി അംഗീകാരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പ്രതീക്ഷ കൈവരികയും തുടര്‍ന്ന് ബിറ്റ്‌കോയിന്‍ റാലിക്ക് കാരണമാവുകയും ചെയ്തു. ഈ വര്‍ഷാവസാനം യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടും ബിറ്റ്‌കോയിന്റെ മുന്നേറ്റത്തിനു കാരണമാണ്.

2009 ജനുവരിയിലാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ രംഗപ്രവേശം ചെയ്തത്. ഒരു ക്രിപ്‌റ്റോ കറന്‍സിയാണിത്. ബിടിസി എന്ന ചുരുക്കപ്പേരിലാണ് ബിറ്റ്‌കോയിന്‍ അറിയപ്പെടുന്നത്.