image

24 Oct 2023 6:04 AM GMT

Cryptocurrency

ബിറ്റ്‌കോയിന്‍ വില 35,000 ഡോളര്‍ കടന്നു

MyFin Desk

bitcoin value | bitcoin holder micro strategies
X

Summary

  • ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഓഹരികള്‍ കുത്തനെ ഉയര്‍ന്നു
  • ക്രിപ്‌റ്റോയിലേക്കുള്ള ഒഴുക്കിന് സാധ്യതയെന്ന് സൂചനകള്‍


ബിറ്റ്‌കോയിന്‍റെ മൂല്യം കുതിക്കുന്നു. ആഗോള പ്രതിസന്ധികള്‍ക്കിടയിലും ബിറ്റ്‌കോയിന്‍ 16 ശതമാനം ഉയര്‍ന്ന് 18 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,080.66 ഡോളറിലെത്തി. എതിരാളിയായ എതീറിയം ഒമ്പതു ശതമാനം ഉയര്‍ന്ന് 1830 ഡോളറിലെത്തിയതായും കണക്കുകള്‍ കാണിക്കുന്നു. അങ്ങനെ എതീറിയം അതിന്റെ 200-ദിവസത്തെ ശരാശരിയെ മറികടന്നു.

എക്സ്ചേഞ്ച് കോയിന്‍ബേസ് ഗ്ലോബല്‍, മൈനര്‍ മാരത്തണ്‍ ഡിജിറ്റല്‍, ബിറ്റ്കോയിന്‍ ഹോള്‍ഡര്‍ മൈക്രോ സ്ട്രാറ്റജി തുടങ്ങിയ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഓഹരികള്‍ കുത്തനെ ഉയര്‍ന്നു. ഇത് യുഎസ് വ്യാപാരത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി.

ഗ്രേസ്‌കെയില്‍ ഇന്‍വെസ്റ്റ്മെന്റില്‍ നിന്നുള്ള അപേക്ഷ നിരസിക്കുന്നത് തെറ്റാണെന്ന വിധിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ അപ്പീല്‍ നല്‍കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ബിറ്റ്കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെ (ഇടിഎഫ്) ഡിമാണ്ട് ഉയർത്തിയത്. ബിറ്റ് കോയിന്‍ ഇടിഎഫുകള്‍ക്ക് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് കമ്മീഷന്റെ അംഗീകാരം ലഭിക്കുമെന്ന സൂചനകളും ബിറ്റ് കോയിനില്‍ നിക്ഷേപക താല്പര്യം വർധിപ്പിക്കുന്നു ഒരു സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇടിഎഫിന്റെ സാധ്യത ക്രിപ്റ്റോകറന്‍സിയിലേക്ക് നിക്ഷേപം ഒഴുകിയെത്തുന്നതിനു വഴിയൊരുക്കും.

ബ്ലാക്ക്റോക്ക് ഇടിഎഫിന്റെ ലോഞ്ചിന് തയ്യാറെടുക്കുന്നവെന്ന് ഡെപ്പോസിറ്ററി ട്രസ്റ്റ് ആന്‍ഡ് ക്ലിയറിംഗ് കോര്‍പ്പറേഷന്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ കാണിക്കുന്നു. ബ്ലാക്ക്റോക്കിന്റെ ഓഹരികള്‍ ഇടിഎഫിന്റെ ഡെപ്പോസിറ്ററി ട്രസ്റ്റ് ആന്‍ഡ് ക്ലിയറിംഗ് കോര്‍പ്പറേഷന്‍ പട്ടികയിലാണ്. ബ്ലാക്ക്റോക്ക് ഇടിഎഫിന് അംഗീകാരം ആസന്നമാണെന്ന വിലയിരുത്തല്‍ ബിറ്റ്കോയിനില്‍ പുതിയ ഊഹക്കച്ചവടത്തിന് കാരണമായി.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് കമ്മീഷന്റെ അംഗീകാരം അര്‍ത്ഥമാക്കുന്നത് അംഗീകാരങ്ങള്‍ വരാന്‍ പോകുന്നു എന്ന സൂചനയാണ്.

ഈ വര്‍ഷം മാത്രം ബിറ്റ്കോയിന്റെ വില ഔദ്യോഗികമായി 107 ശതമാനം ഉയര്‍ന്നു, ഇത് വിപണി മൂലധനത്തില്‍ മുപ്പതിനായിരം കോടി ഡോളറിലധികം കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 30000 കോടി ഡോളറിനു താഴെയെത്തിയ ബിറ്റ്കോയിന്റെ വിപണി മൂല്യം ഇപ്പോള്‍ 67000 കോടി ഡോളറാണ്.

നിലവില്‍ ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങളും സംഘര്‍ഷവും കൂടുതല്‍ വഷളാകുന്നതിനാല്‍ ബിറ്റ്‌കോയിനെ ഒരു സുരക്ഷിത സങ്കേതമായി പലരും കണക്കാക്കുന്നുണ്ട്.