28 Feb 2024 12:43 PM GMT
Summary
- 2024 ഫെബ്രുവരിയില്‍ ബിറ്റ്‌കോയിന്റെ മൂല്യം 39.7 ശതമാനമാണ് ഉയര്‍ന്നത്
- ബിറ്റ്‌കോയിന്‍ ഇടിഎഫില്‍ ഇതുവരെയായി 5.6 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടന്നു
- ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ ഈയാഴ്ച വലിയ താല്‍പര്യമാണ് പ്രകടമായത്
ബിറ്റ്‌കോയിന്‍ മുന്നേറ്റം തുടരുകയാണ്. ഇന്ന് (ഫെബ്രുവരി 28) വ്യാപാരത്തിനിടെ ബിറ്റ്‌കോയിന്റെ മൂല്യം 5 ശതമാനം ഉയര്‍ന്ന് 59,396 ഡോളര്‍ വരെയെത്തി. വരും ദിവസങ്ങളില്‍ ബിറ്റ്‌കോയിന്‍ അതിന്റെ സര്‍വകാല ഉയരമായ 69000 ഡോളറിലെത്തുമെന്നാണു വിദഗ്ധര്‍ പ്രവചിക്കുന്നത്.
2024 ഫെബ്രുവരിയില്‍ ബിറ്റ്‌കോയിന്റെ മൂല്യം 39.7 ശതമാനമാണ് ഉയര്‍ന്നത്.
ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ ഈയാഴ്ച വലിയ താല്‍പര്യമാണ് പ്രകടമായത്. ജനുവരിയിലായിരുന്നു ബിറ്റ്‌കോയിന്‍ ഇടിഎഫിന് യുഎസ് റെഗുലേറ്ററി അംഗീകാരം നല്‍കിയത്.ബിറ്റ്‌കോയിന്‍ ഇടിഎഫില്‍ ഇതുവരെയായി 5.6 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടന്നുകഴിഞ്ഞു.
ലോകത്തിലെ മുന്‍നിര ക്രിപ്‌റ്റോ അസറ്റ് മാനേജരായ ഗ്രേ സ്‌കെയില്‍ 700 കോടി ഡോളറിന്റെ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിഡെലിറ്റി 500 കോടി ഡോളറിന്റെയും ബിറ്റ്‌കോയിന്‍ സ്വന്തമാക്കി.