21 Oct 2023 7:32 AM GMT
Summary
- ബിറ്റ്കോയിന്‍ 30,000 ഡോളറിന് മുകളിലെത്തി
- എതേറിയത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്
ജൂലൈയ്ക്ക് ശേഷം ആദ്യമായി ബിറ്റ്കോയിന്‍ 30,000 ഡോളറിന് മുകളിലെത്തി. കഴിഞ്ഞമാസങ്ങളില്‍ എല്ലാ ക്രിപ്റ്റോകറന്‍സികളും ചാഞ്ചാട്ടത്തിൽ ആയിരുന്നു. നിലവില്‍ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം വെള്ളിയാഴ്ച 30,022 ഡോളറായി ഉയർന്നു.
ഇതോടെ ബിറ്റ്‌കോയിന്റെ വിപണിമൂല്യം 585.65 ബില്യണ്‍ ഡോളറായി . രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്.
ഏതെങ്കിലും വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ബിറ്റ്‌കോയിനിന്റെ കുതിപ്പ് എന്ന് ലണ്ടന്‍ ക്രിപ്റ്റോ സ്ഥാപനമായ എനിഗ്മ സെക്യൂരിറ്റീസിന്റെ ഗവേഷണ മേധാവി ജോസഫ് എഡ്വേര്‍ഡ് പറഞ്ഞു.
വിശാലമായ സാമ്പത്തിക വിപണികളിലുടനീളമുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്. പശ്ചിമേഷ്യയില യുദ്ധം മൂലം നിക്ഷേപകരുടെ ആശങ്ക വളരെ വലുതായി.
10 വര്‍ഷം കാലാവധിയുടെ യു എസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം 5 ശതമാനത്തിലേക്ക് ഉയര്‍ന്നതും, ബാങ്ക് നിരക്കുകള്‍ കുറച്ചു കാലമായി ഉയര്‍ന്നു നില്‍ക്കുന്നതും ക്രിപ്‌റ്റോ വിപണിയെ സ്വാധീനിക്കുന്നു.