image

20 Nov 2024 9:22 AM GMT

Cryptocurrency

ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കാര്‍ഡില്‍

MyFin Desk

bitcoin at all-time record
X

Summary

  • ബിറ്റ്‌കോയിന്‍ 94,000 ഡോളര്‍ എന്ന സംഖ്യ മറികടന്നു
  • പുതിയ ട്രേഡിംഗ് സെഷനില്‍ 94,078 ഡോളറിലെത്തി ബിറ്റ്‌കോയിന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു
  • അതിനുശേഷം ബിറ്റ്‌കോയിനിന്റെ മൂല്യം താഴേക്കിറങ്ങിയിരുന്നു


ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തില്‍ കുതിപ്പ്. ബിറ്റ്കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 94,000 ഡോളര്‍ എന്ന നിരക്കിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ മീഡിയ കമ്പനി ക്രിപ്റ്റോ ട്രേഡിംഗ് സ്ഥാപനമായ ബക്ക്റ്റ് ഏറ്റെടുത്തത് ഉള്‍പ്പെടെ മേഖലയിലെ സുപ്രധാന സംഭവവികാസങ്ങളാണ് കുതിച്ചുചാട്ടത്തിന് കാരണം.

ഏറ്റവും പുതിയ ട്രേഡിംഗ് സെഷനില്‍ 94,078 ഡോളറിലെത്തി ബിറ്റ്‌കോയിന്‍ പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഈ റെക്കോര്‍ഡ് വളര്‍ച്ച ബിറ്റ്‌കോയിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.

നിയുക്ത ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ക്രിപ്റ്റോ-സൗഹൃദ നിലപാടിനുള്ള സാധ്യതയും വര്‍ധനവിന് കാരണമായെന്നാണ് സൂചന. തെരഞ്ഞെടുപ്പ് റാലികളില്‍ ക്രിപ്‌റ്റോ സംബന്ധിച്ച നയം ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസിനെ ക്രിപ്‌റ്റോയുടെ ആഗോള തലസ്ഥാനമാക്കുമെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മൈക്രോസോഫ്റ്റ് അതിന്റെ ട്രഷറിയില്‍ ബിറ്റ്കോയിന്‍ സംയോജിപ്പിക്കാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. എന്നിരുന്നാലും, ബിറ്റ്‌കോയിന്‍ 93,905- ഡോളറിലെത്തിയ ശേഷം 92,000-ന് ഡോളറിന് താഴെയായി.

ഈ സംഭവവികാസങ്ങളോടുള്ള വിപണിയുടെ പ്രതികരണം ആള്‍ട്ട്‌കോയിനുകളെ ബാധിച്ചു. ഈ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, മൊത്തത്തില്‍ വിപണി പോസിറ്റീവായാണ് തുടരുന്നത്.