image

3 Feb 2024 11:33 AM GMT

Crude

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഇറക്കുമതി കുറഞ്ഞു

MyFin Desk

Russian crude imports to India have declined
X

Summary

  • ചരക്ക്, ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയര്‍ന്നു
  • ജനുവരിയില്‍ യുഎസില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതിയേ ഇല്ലായിരുന്നു.
  • ചെങ്കടലിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദൈര്‍ഘ്യമേറിയ കേപ് ഓഫ് ഗുഡ് ഹോപ്പ് പാതയാണ് ബദല്‍ മാര്‍ഗ്ഗമായി സ്വീകരിച്ചത്.


ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഇറക്കുമതി കുറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയിൽ 31 ശതമാന൦ ഉണ്ടായിരുന്ന റഷ്യൻ ക്രൂഡ് ജനുവരിയോടെ 25 ശതമാനമായി കുറഞ്ഞു. ഇക്കഴിഞ്ഞ മെയിലാണ് എക്കാലത്തേയും ഉയര്‍ന്നതോതില്‍ ഇറക്കുമതി നടന്നത്. 44ശതമാനത്തോളം വരുമിത്. വില കൂടിയതും, ചെങ്കടല്‍ ആക്രണങ്ങള്‍ ചരക്ക് നീക്ക സമയത്തെ ബാധിച്ചതും യുഎസ് ഉപരോധവും ഷിപ്പര്‍മാരെ കാര്യമായി ബാധിച്ചു.

എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സ്യുടെ അഭിപ്രായത്തില്‍ ജനുവരിയില്‍ ഇന്ത്യ പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തു, ഡിസംബറിനെ അപേക്ഷിച്ച് ഇത് ഒമ്പത് ശതമാനം കുറവാണ്. ഇന്ത്യയുടെ ഇറക്കുമതി റഷ്യന്‍ എണ്ണ ചൈന കടല്‍ വഴി ഇറക്കുമതി ചെയ്യുന്നതിന് തുല്യമാണ്. സ്വകാര്യ മേഖലയിലെ റിഫൈനര്‍മാര്‍ 10 ശതമാനത്തില്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തപ്പോള്‍ ഇന്ത്യന്‍ സ്റ്റേറ്റ് റിഫൈനര്‍മാര്‍ ജനുവരിയില്‍ 21 ശതമാനം കുറവാണ് വാങ്ങിയത്.

റഷ്യന്‍ ക്രൂഡിന്റെ വില കൂടുന്നു എന്ന് മാത്രമല്ല, ജി -7 നിശ്ചയിച്ച പരിധിയിൽ കൂടുതൽ റഷ്യൻ ക്രൂഡ് കൊണ്ടുപോകുന്ന കപ്പല്‍ ഉടമകള്‍ക്കെതിരെ അടുത്തിടെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ചെങ്കടല്‍ ആക്രമണത്തിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന ടാങ്കര്‍ പ്രീമിയങ്ങള്‍ സമീപ മാസങ്ങളില്‍ റഷ്യന്‍ ക്രൂഡിനെ ഇന്ത്യന്‍ റിഫൈനറുകള്‍ക്ക് ആകര്‍ഷകമാക്കുന്നില്ലെന്നും വോര്‍ടെക്‌സയിലെ അനലിസ്റ്റ് സെറീന ഹുവാങ് പറഞ്ഞു.

ഹൂതി വിമതര്‍ ചെങ്കടലില്‍ നടത്തിയ ആക്രമണം ആ റൂട്ടിലെ റഷ്യന്‍ ബാരലുകളെ കാര്യമായി ബാധിച്ചില്ല. എന്നിരുന്നാലും, ചരക്ക്, ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയര്‍ന്നു. പല കപ്പലുകളും ചെങ്കടലിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദൈര്‍ഘ്യമേറിയ കേപ് ഓഫ് ഗുഡ് ഹോപ്പ് പാതയാണ് ബദല്‍ മാര്‍ഗ്ഗമായി സ്വീകരിച്ചത്.

എല്ലാ പ്രധാന റഷ്യന്‍ ക്രൂഡ് ഗ്രേഡുകളും ബാരലിന് 60 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് ചരക്ക് സ്വീകരിക്കുന്നതിനോ പണം നല്‍കുന്നതിനോ ബുദ്ധിമുട്ടാക്കുന്നു. ഇന്ത്യന്‍ ഇറക്കുമതിയിലെ പ്രധാ റഷ്യന്‍ ക്രൂഡായ യുറലുകള്‍ ബാരലിന് 70 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡ് ഏകദേശം 80 ഡോളറാണ്.

മറ്റ് റഷ്യന്‍ ഗ്രേഡുകള്‍ കൂടുതല്‍ ചെലവേറിയതാണ്. ജനുവരിയില്‍ യുഎസില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതിയേ ഇല്ലായിരുന്നു. ഇന്ത്യയുടെ ഇറക്കുമതിയില്‍ ഡിസംബറില്‍ മൂന്ന ശതമാനം വിഹിതവും ഒരു വര്‍ഷം മുമ്പ് ഒമ്പത് ശതമാനവും യുഎസ് എണ്ണയ്ക്കുണ്ടായിരുന്നു.