18 April 2024 10:49 AM GMT
Summary
- ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ
- എണ്ണയ്ക്ക് പുറമെ, എല്‍എന്‍ജി എന്നറിയപ്പെടുന്ന ദ്രാവക രൂപത്തിലുള്ള വാതകവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
- 2022-23 ലെ വില വര്‍ധനവിന് ശേഷം, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30.91 ബില്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസ് ഇറക്കുമതിക്ക് 13.3 ബില്യണ്‍ ഡോളര്‍ ചെലവായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബില്ലില്‍ ഇടിവ്. വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് ഉയര്‍ന്നെങ്കിലും കുറഞ്ഞ അന്താരാഷ്ട്ര നിരക്കുകള്‍ ഇന്ത്യയ്ക്ക് തുണയായിരിക്കുകയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളിലേക്ക് ശുദ്ധീകരിച്ച 232.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ഏതാണ്ട് മുന്‍ സാമ്പത്തിക വര്‍ഷത്തേതിന് സമാനമാണ്.
എന്നാല്‍ 2022-23 ലെ 157.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ബില്ലില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തിലെ ഇറക്കുമതിക്ക് 132.4 ബില്യണ്‍ യുഎസ് ഡോളറാണ് നല്‍കിയതെന്ന് എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) ഡാറ്റ കാണിക്കുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി ചെയ്യുന്നതും ഉപഭോഗം ചെയ്യുന്നതുമായ രാജ്യം ആഭ്യന്തര ഉല്‍പ്പാദനം കുറയ്ക്കുകയും ഇറക്കുമതി ആശ്രിതത്വം ഉയര്‍ത്തുകയും ചെയ്തു.
പിപിഎസി പ്രകാരം 87.4 ശതമാനത്തില്‍ നിന്ന് 2023-24ല്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ആശ്രിതത്വം 87.7 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം 2023-24ല്‍ 29.4 ദശലക്ഷം ടണ്ണില്‍ മാറ്റമില്ലാതെ തുടര്‍ന്നു. അസംസ്‌കൃത എണ്ണയ്ക്ക് പുറമേ, എല്‍പിജി പോലുള്ള 48.1 ദശലക്ഷം ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കായി ഇന്ത്യ 23.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. 47.4 ബില്യണ്‍ ഡോളറിന് 62.2 ദശലക്ഷം ടണ്‍ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്തു.
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ രാജ്യം പുറകിലാണെങ്കിലും, ഡീസല്‍ പോലുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ പ്രാപ്തമാക്കുന്ന മിച്ച ശുദ്ധീകരണ ശേഷി ഇന്ത്യയ്ക്കുണ്ട്.