image

10 Oct 2023 7:15 AM GMT

Crude

ഹമാസ് ആക്രമണം എണ്ണ വിപണിയെ വേഗത്തില്‍ ബാധിക്കില്ല

MyFin Desk

hamas attack will not quickly affect the oil market
X

Summary

  • നേരിട്ടുള്ള പങ്കാളിത്തം ഇറാന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും, ഹമാസിന്റെ സ്വയം പ്രതിരോധ നടപടിയായാണ് ഇതിനെ ന്യായീകരിച്ചത്


ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം എണ്ണ വിപണിയെ പെട്ടെന്ന് ബാധിക്കില്ലെന്ന് വിലയിരുത്തല്‍.

ഇസ്രയേലും പലസ്തീനും എണ്ണ ഉത്പാദന രാജ്യങ്ങളല്ല. യുഎസ് എന്‍ജി ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ (ഇഐഎ) കണക്ക് പ്രകാരം പ്രതിദിനം 3 ലക്ഷം ബാരല്‍ എണ്ണയാണ് രാജ്യം ഉത്പാദിപ്പിക്കുന്നത്. ആഭ്യന്തര ഉപഭോഗത്തിന് മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. അതിനാല്‍തന്നെ ഈ യുദ്ധം എണ്ണ വിപണിയില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കില്ലെന്ന് കണക്കാക്കുന്നത്.

അതേസമയം ഗാസയില്‍ വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ തിരിച്ചടിക്കുന്നതിനാല്‍ സംഘര്‍ഷം വര്‍ധിക്കുകയാണ്. ഇത് എണ്ണ വിതരണത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന പശ്ചിമേഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പലസ്തീന്‍ പോരാളികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുകയും ചെയ്യുന്നു. ലോകത്തിലെ ഏഴാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യമാണ് ഇറാന്‍. ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തെ ഇറാന്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്‍റെ നടപടിയെ സ്വയം പ്രതിരോധമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.

ബാരലിന് 85.68 ഡോളറാണ് ഇന്ന് ക്രൂഡ് ഓയില്‍ വില. 0.86 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല അടുത്തിടവരെ എണ്ണ വില ബാരലിന് 100 ഡോളര്‍ എത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. സമീപ ഭാവിയില്‍ ഇതു വെറും ആശ മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അല്ലങ്കില്‍ ഇറാന്‍ യുദ്ധത്തില്‍ ചേരുകയും ഷിപ്പിംഗ് റൂട്ടായ ഹോർമുസ കടലിടുക്ക് അടച്ചിടുകയും ചെയ്യണം. അതിനുള്ള സാധ്യത കുറവാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തെ ഹമാസ് ആക്രമണവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം ഉന്നയിക്കുകയാണെങ്കില്‍ ഇറാന്റെ എണ്ണ വിതരണവും കയറ്റുമതിയും പ്രതിസന്ധിയിലാക്കുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്കിന്റെ മൈനിംഗ് ആന്‍ഡ് എനര്‍ജി കമ്മോഡിറ്റീസ് റിസര്‍ച്ച് ഡയറക്ടര്‍ വിവേക് ധര്‍ പറഞ്ഞു. അത് ഒരുപക്ഷേ, താല്‍ക്കാലിക വിലവർധനയിലേക്ക് നയിച്ചേക്കാം.

ശനിയാഴ്ച്ച ഉണ്ടായ ഹമാസ് ആക്രമണത്തില്‍ നാല് ശതമാനം വര്‍ധനയാണ് എണ്ണ വിലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് വില താഴുന്നതാണ് കണ്ടത്. എണ്ണ വിലയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ഒരു പ്രശ്നമേയല്ലെന്നാണ് ഓയില്‍ അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഈ മേഖലയിലെ സ്ഥിതി എണ്ണവില ഉയർത്തുന്നതിനു പര്യാപ്തമല്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.