image

14 Nov 2023 7:34 AM GMT

Crude

ഡിമാന്റ് വര്‍ധനവെന്ന് ഒപെക് റിപ്പോര്‍ട്ട്; ക്രൂഡ് ഓയില്‍ വില ഉയരുന്നു

MyFin Desk

Oil prices rise as OPEC raises 2023 demand projection
X

Summary

  • ചൈനയുടെ ഉപഭോക്തൃ വില കഴിഞ്ഞ മാസം പാന്‍ഡെമിക് കാലഘട്ടത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു,
  • സൗദി അറേബ്യയില്‍ നിന്ന് ചൈനീസ് റിഫൈനര്‍മാര്‍ ഡിസംബറിലെ വിതരണം കുറക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു


അമേരിക്കയുടെ നയങ്ങള്‍ റഷ്യൻ എണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായി. എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് ഇപ്പോള്‍ വില വര്‍ധനവിലേക്ക് നയിച്ചിരിക്കുന്നത്. കൂടാതെ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ റിപ്പോര്‍ട്ടും ഇതിന് ആക്കം കൂട്ടി.

ഊഹക്കച്ചവടക്കാരാണ് വില ഇടിക്കുന്നതെന്നു ഒപെകിന്റെ പ്രതിമാസ റിപ്പോർട്ടിനലെ പരാമർശം. 2023 നെ കാൾ 2024 ൽ എണ്ണയുടെ ആവശ്യകത കൂടും എന്നാണ് ഒപെക്ന്റെ വിലയിരുത്തൽ. അടിസ്ഥാന കാര്യങ്ങള്‍ ഗുണകരമായി തുടരുമ്പോഴും വിപണി ഇടിയാല്‍ കാരണം ഊഹക്കച്ചവടക്കാരാണെന്ന് ഒപെക്ക് റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ബ്രെന്റ് ക്രൂഡ് 0.33 സെന്റ്‌സ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് ബാരലിന് 82.85 ഡോളറിലെത്തിയിരിക്കുകയാണ്. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 78.59 ഡോളറിലെത്തി. ഇന്ത്യന്‍ വിപണിയില്‍ മള്‍ട്ടി കമൊടിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) ഫ്യൂച്ചറുകള്‍ 0.88 ശതമാനം ഉയര്‍ന്ന് ബാരലിന് 6,512 രൂപയായി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങള്‍ക്കൊപ്പം, അമേരിക്കയിലെയും ചൈനയിലെയും ഡിമാന്‍ഡ് കുറയുന്നതിനെതിരെ വിപണി ആശങ്കയെ പ്രതിരോധിക്കുന്ന ഒപെക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം ഇന്നലെ തിങ്കളാഴ്ച എണ്ണ വില ഉയര്‍ന്നിരിക്കുകയാണ്.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളും (ഒപെക്) റഷ്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടങ്ങുന്ന ഒപെക് പ്ലസ് രാജ്യങ്ങളും എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നുവെന്ന തീരുമാനത്തിന് ഇറാഖ് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ വെള്ളിയാഴ്ച ക്രൂഡ് വില ഉയരുകയും നഷ്ടം നികത്താന്‍ സഹായകമാകുകയും ചെയ്തിട്ടുണ്ട്.

ഒപെക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് എണ്ണ ശേഖരത്തിലെ ഇടിവാണ്. ഇതിനകം ശരാശരി നിലവാരത്തേക്കാള്‍ താഴെയാണ് എണ്ണ ശേഖരമാണുള്ളത് . ഈ പാദത്തില്‍ പ്രതിദിനം മൂന്ന് ദശലക്ഷം ബാരല്‍ എന്ന റെക്കോര്‍ഡ് വേഗതയില്‍ കുറയുന്നു.

ഈ വര്‍ഷം രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ഉല്‍പാദനം മുമ്പ് പ്രതീക്ഷിച്ചതിലും അല്‍പ്പം കുറവുണ്ടാകുമെന്നും ഡിമാന്‍ഡ് കുറയുമെന്നും യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ (ഇഐഎ) കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം, പ്രതിശീര്‍ഷ യുഎസ് പെട്രോള്‍ ഉപഭോഗം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കില്‍ പലിശനിരക്ക് വീണ്ടും ഉയര്‍ത്തേണ്ടിവരുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ കഴിഞ്ഞ ആഴ്ച പറഞ്ഞതിന് ശേഷം, യുഎസ് നയം കര്‍ശനമാക്കാന്‍ സാധ്യതയുള്ളതായി അഭ്യൂഹത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിപണി. യുഎസിന്റെയും ചൈനയുടെയും സമീപകാല ഡിമാന്‍ഡ് ഡാറ്റ കണക്കിലെടുക്കുമ്പോള്‍ ക്രൂഡ് ഓയില്‍ ഫെഡറല്‍ നയപരമായ നിലപാടിനെ സ്വാഗതം ചെയ്യില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയുടെ ദുര്‍ബലമായ സാമ്പത്തിക ഡാറ്റയും ഡിമാന്‍ഡ് കുറയുമെന്ന ഭയം ഉയര്‍ത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ സൗദി അറേബ്യയില്‍ നിന്ന് ചൈനീസ് റിഫൈനര്‍മാര്‍ ഡിസംബറിലെ വിതരണം കുറക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ചൈനയുടെ ഉപഭോക്തൃ വില കഴിഞ്ഞ മാസം പാന്‍ഡെമിക് കാലഘട്ടത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, ഇത് രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായി.

ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം കാരണം മിഡില്‍ ഈസ്റ്റിലെ എണ്ണ വിതരണത്തിലെ തടസ്സങ്ങള്‍ എണ്ണവില പ്രതീക്ഷിച്ചതിലും ഉയര്‍ന്നത് ആഗോള സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കുമെന്നും ഫിച്ച് റേറ്റിംഗ്‌സ് അതിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്ലുക്ക് (ജിയോ) റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഫിച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വിതരണ നിയന്ത്രണങ്ങള്‍ കാരണം എണ്ണവില 2024 ല്‍ ബാരലിന് ശരാശരി 120 ഡോളറും 2025 ല്‍ ബാരലിന് 100 ഡോളറും ആകും.

ഉയര്‍ന്ന എണ്ണവില 2024 ല്‍ ലോക മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ 0.4 ശതമാനം പോയിന്റ് (പിപി) കുറവിന് കാരണമാകുമെന്നും വിലയിരുത്തുന്നു. 2025 ല്‍ 0.1 ശതമാനം പോയിന്റ് താഴ്ന്ന വളര്‍ച്ചയായിരുക്കും രേഖപ്പെടുത്തുക.

ഡിമാന്‍ഡ്, സാമ്പത്തിക വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ക്രൂഡ് വിപണിയില്‍ പ്രകടമാകുന്നതിനാല്‍ വര്‍ഷാവസാനം വരെ എണ്ണ ഉല്‍പ്പാദനം സ്വമേധയാണ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് ഒപെക്കിന്റെ ഭാഗമായ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയും റഷ്യയും കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു.