image

1 Sept 2023 9:07 AM

Market

ക്രൂഡ് ഓയില്‍ കുതിപ്പില്‍; ബ്രെന്റ് 87 ഡോളറിനു മുകളില്‍

MyFin Desk

crude oil boom brent above $87
X

Summary

  • അഞ്ചു ശതമാനം ഉയർന്ന് ബ്രെന്റ്


ക്രൂഡ് ഓയില്‍ വില വീണ്ടും കയറ്റത്തില്‍. ഈയാഴ്ച അഞ്ചു ശതമാനം ഉയര്‍ന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 87 ഡോളറിനു മുകളിലായി. ഡബ്‌ള്യുടിഐ ഇനം വീപ്പയ്ക്ക് 84 ഡോളറിനടുത്തായി.

വില ഇനിയും കൂടുമെന്നാണു സൂചന. ആവശ്യം വര്‍ധിക്കുന്നതും ഉല്‍പാദന നിയന്ത്രണം തുടരുന്നതുമാണു വില വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.

സൗദി അറേബ്യ ഉല്‍പാദന നിയന്ത്രണം ഒക്ടോബര്‍ അവസാനം വരെ തുടരുമെന്നാണ് സൂചന. ഈ ദിവസങ്ങളില്‍ നടക്കുന്ന ഒപെക് , ഒപെക് പ്ലസ് യോഗങ്ങള്‍ ഉല്‍പാദനത്തില്‍ നിലവിലുള്ള ക്രമീകരണം തുടരാനാകും തീരുമാനിക്കുക.

ചൈനയുടെ എണ്ണ ഡിമാന്‍ഡ് ഇനി വര്‍ധിക്കുമെന്നു വിപണി കരുതുന്നു. പാര്‍പ്പിടനിര്‍മാണ മേഖലയെ ഉത്തേജിപ്പിക്കാന്‍ സ്വീകരിക്കുന്ന നടപടികളും പലിശ കുറയ്ക്കലും ഫലപ്രദമാകുമെന്നാണു കണക്കുകൂട്ടല്‍.