24 Jun 2023 12:33 PM GMT
Summary
- ഗതാഗത ഇന്ധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 2026ല്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തും
- 2028-ല്‍ സ്‌പെയര്‍ റിഫൈനിങ് ശേഷിയുടെ 40 ശതമാനവും ചൈനയുടെതാവും
- ഹിന്ദുസ്ഥാന്‍ പെട്രോളിയം നിലവിലെ പ്രൊജക്ടുകളില്‍ മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തില്‍ വളര്‍ച്ചാസാധ്യത
കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ ഭൗമ, രാഷ്ട്രീയ പ്രശ്‌നങ്ങളും രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലുകളും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാല്‍ പ്രവചനങ്ങള്‍ ദുഷ്‌കരമാണ്. ഒരുദാഹരണം പറയാം. - റഷ്യ - ഉക്രൈന്‍ പ്രതിസന്ധി ആഗോളവിപണിയില്‍ ക്രൂഡിന്റെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നത് നാം കണ്ടതാണ്. എന്നാല്‍ പിന്നീടുണ്ടായ ആഗോള മാന്ദ്യഭീഷണിയും ക്രൂഡിന്റെ അധിക ലഭ്യതയും വില താഴാന്‍ കാരണമായി. തുടര്‍ന്ന് ഉല്‍പാദനം വെട്ടിക്കുറയ്ക്കാമെന്ന് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ ചിത്രത്തിലേക്കാണ് നാടകീയമായ ഒരു നീക്കവുമായി റഷ്യ എത്തിയത്. കുറഞ്ഞ വിലയില്‍ ക്രൂഡ് വില്‍ക്കാനായിരുന്നു റഷ്യയുടെ തീരുമാനം. അതാകട്ടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസവുമായി. ഭൗമ, രാഷ്ട്രീയ പ്രശ്‌നങ്ങളും നയതന്ത്ര ഇടപെടലുകളും വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ.
ക്രൂഡ് ലഭ്യത വര്‍ധിക്കും. പക്ഷേ ഡിമാന്‍ഡ് വര്‍ധിക്കില്ല
2022-28 കാലയളവില്‍ ആഗോള ശുദ്ധീകരണശേഷി ( Refining capacity - അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ഉല്‍പ്പന്നങ്ങളായി മാറ്റുന്ന ശേഷി) പ്രതിദിനം 4.4 മില്യണ്‍ ബാരലായി വര്‍ധിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി അഭിപ്രായപ്പെടുന്നത്. ഈ കാലയളവില്‍ ആഗോള ഡിമാന്റിനേക്കാള്‍ അധികമാകും ഉല്പാദനം. അധിക ഉല്‍പാദനം 2028ലെ റിഫൈനിങ് ശേഷി പ്രതിദിനം എട്ടു മില്യണ്‍ ബരലായി വര്‍ധിപ്പിക്കും.
കഴിഞ്ഞ 50 വര്‍ഷമായി ഗതാഗത ഇന്ധനങ്ങളാണ് ( Transportation fuel പെട്രോള്‍, ഡീസല്‍) ശുദ്ധീകരിച്ച ക്രുഡിന്റെ പ്രധാന ഡിമാന്‍ഡ് ഘടകം. ഗതാഗത ഇന്ധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 2026ല്‍ അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലെത്തും എന്നാണ് കണക്കുകൂട്ടല്‍. ഈ ദശാബ്ദത്തിലെ ഏറ്റവും അധികം ഡിമാന്‍ഡ് 2026 ല്‍ ആയിരിക്കുമെന്നും ഇതിന് അര്‍ത്ഥമുണ്ട്.
പക്ഷേ പെട്രോളിനെയും ഡീസലിനെയും ബാധിക്കുന്ന പ്രതികൂല ഘടകങ്ങളുമുണ്ട്. വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമത വര്‍ധിച്ചതും (ICE vehicles) ഇലക്ട്രിക് വാഹനമേഖലയുടെ വളര്‍ച്ചയുമാണ് അവയില്‍ പ്രധാനം.
ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2024-ലെ 14 ശതമാനത്തില്‍ നിന്നും 2028- ല്‍ 25 ശതമാനമായി ഉയരും എന്നാണ് കണക്കുകള്‍. NGL, ബയോ-ഫ്യുവല്‍, CTL എന്നീ നോണ്‍ - റിഫൈന്‍ഡ് പ്രോഡക്റ്റ് (Non-refined products) വിതരണവും ശുദ്ധീകരിച്ച എണ്ണയുടെ ആവശ്യകതയെ ബാധിച്ചിട്ടുണ്ട്.
ഡിമാന്റിനെ തടസ്സപ്പെടുത്തുന്ന ഇത്തരം ഘടകങ്ങള്‍ കമ്പനികളുടെ മാര്‍ജിനെ ദുര്‍ബലമാക്കിയേക്കാം. ഒരു ബാരല്‍ ക്രൂഡ് ഇന്ധനമാക്കി മാറ്റുമ്പോള്‍ കമ്പനിക്ക് ലഭിക്കുന്ന ലാഭമാണ് റിഫൈനിങ് മാര്‍ജിന്‍(Gross Refining Margin) എന്ന് അറിയപ്പെടുന്നത്. എന്നാല്‍ റഷ്യന്‍ ക്രൂഡ് വിലക്കിഴിവില്‍ ലഭ്യമാകുന്നത് കൊണ്ട് മാര്‍ജിന്‍ നേരിയ തോതിലെങ്കിലും മാറിയേക്കാം.
ചൈനയുടെ സ്വാധീനം
2022-28 കാലയളവില്‍ ആഗോള റിഫൈനിങ് കപ്പാസിറ്റി വളര്‍ച്ചയില്‍ 44% സംഭാവന നല്‍കുക ചൈനയാവും. 2028-ല്‍ സ്‌പെയര്‍ റിഫൈനിങ് (Spare Refining) ശേഷിയുടെ 40 ശതമാനവും ചൈനയുടെതാവും. അതിനാല്‍ തന്നെ ചൈനയുടെ നയ തീരുമാനങ്ങള്‍ റിഫൈന്‍ഡ് ഉല്‍പ്പന്നങ്ങളുടെ സപ്ലൈ - ഡിമാന്‍ഡ് ഘടകങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കും.
റിലയന്‍സ് (RELIANCE) BUY: റിലയന്‍സിന്റെ റിഫൈനിങ് ബിസിനസിന് മോത്തിലാല്‍ ഒസ്വാള്‍ കണക്കാക്കുന്ന ഭാവിമൂല്യം ഒരു ഓഹരിക്ക് 879 രൂപയാണ്. റിലയന്‍സിന്റെ മറ്റു ബിസിനെസ്സുകളുടെ മൂല്യനിര്‍ണയത്തിന് ശേഷം റിലയന്‍സിന്റെ ഓഹരിക്ക് നല്‍കുന്ന ടാര്‍ഗറ്റ് വില 2800 രൂപയാണ്
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (IOCL)- BUY : കമ്പനി അടുത്ത 2 വര്‍ഷത്തിനകം പ്രധാന റിഫൈനറി പദ്ധതികള്‍ നടപ്പാക്കുകയാണ് (പാനിപ്പത്ത് റിഫൈനറി - സെപ്തംബര് 2024, ഗുജറാത്ത് റിഫൈനറി - ഓഗസ്റ്റ് 2023). റിഫൈനിങ് മാര്‍ജിനില്‍ മുന്‍പ് സൂചിപ്പിച്ച ഇടിവ് നേരിട്ടാല്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ ആയിരിക്കും. മോത്തിലാല്‍ ഒസ്വാള്‍ നല്‍കുന്ന ടാര്‍ഗറ്റ് വില 112 രൂപയാണ്.
ഭാരത് പെട്രോളിയം (BPCL) - NEUTRAL : 2024 സാമ്പത്തിക വര്‍ഷത്തേക്ക് കമ്പനി കണക്കാക്കിയിരിക്കുന്ന ക്യാപിറ്റല്‍ എക്‌സ്‌പെന്റിച്ചര്‍ ( capital expenditure ) 100 ബില്യണ്‍ രൂപയാണ്. എന്നിരുന്നാലും ന്യൂട്രല്‍ നിലവാരമാണ് ഇപ്പോള്‍ കമ്പനിക് ബ്രോക്കറേജ് കണക്കാക്കുന്നത്. ടാര്‍ഗറ്റ് വിലയായി പരിഗണിക്കേണ്ടത് 395 രൂപയാണ്
ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL) - NEUTRAL : കമ്പനിയുടെ നിലവിലെ പ്രൊജക്ടുകള്‍ മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തില്‍ വളര്‍ച്ചാസാധ്യത പ്രകടിപ്പിച്ചേക്കാം. എന്നാലും വിശാഖപട്ടണത് നടക്കുന്ന പ്രോജക്ടിന്റെ എക്‌സിക്യൂഷന്‍ റിസ്‌കും വര്‍ധിച്ചു വരുന്ന കടബാധയതയും അപകട സാധ്യതകളായി ബ്രോക്കറേജ്സ് വിശകലനം ചെയുന്നു. ടാര്‍ഗറ്റ് വില 275 രൂപയാണ് .ഗതാഗത ഇന്ധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 2026ല്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തും
2028-ല്‍ സ്‌പെയര്‍ റിഫൈനിങ് ശേഷിയുടെ 40 ശതമാനവും ചൈനയുടെതാവും
ഹിന്ദുസ്ഥാന്‍ പെട്രോളിയം നിലവിലെ പ്രൊജക്ടുകളില്‍ മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തില്‍ വളര്‍ച്ചാസാധ്യത