Summary
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇന്ന് ലിറ്ററിന് 80 പൈസ കൂട്ടി. അഞ്ച് ദിവസത്തിനുള്ളിലെ നാലാമത്തെ വര്‍ധനവാണിത്. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 97.81 രൂപയില്‍ നിന്ന് 98.61 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 89.07 രൂപയില്‍ നിന്ന് 89.87 രൂപയായി ഉയര്‍ന്നു. വില വര്‍ധനവില്ലാതിരുന്ന നാലര മാസത്തിനുശേഷമാണ് അടുത്തത്തടുത്ത നാല് ദിവസങ്ങളിലെ വര്‍ധനവ്. നാല് തവണയായി പെട്രോളിനും ഡീസലിനും 3.20 രൂപയാണ് ലിറ്ററിന് വര്‍ധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വില വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് […]
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇന്ന് ലിറ്ററിന് 80 പൈസ കൂട്ടി. അഞ്ച് ദിവസത്തിനുള്ളിലെ നാലാമത്തെ വര്‍ധനവാണിത്.
ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 97.81 രൂപയില്‍ നിന്ന് 98.61 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 89.07 രൂപയില്‍ നിന്ന് 89.87 രൂപയായി ഉയര്‍ന്നു.
വില വര്‍ധനവില്ലാതിരുന്ന നാലര മാസത്തിനുശേഷമാണ് അടുത്തത്തടുത്ത നാല് ദിവസങ്ങളിലെ വര്‍ധനവ്. നാല് തവണയായി പെട്രോളിനും ഡീസലിനും 3.20 രൂപയാണ് ലിറ്ററിന് വര്‍ധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വില വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇന്ധന വില വര്‍ധനവും പ്രതീക്ഷിച്ചിരുന്നു.
ക്രൂഡോയില്‍ വില ബാരലിന് 137 ഡോളര്‍വരെ എത്തിയപ്പോഴും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. അന്ന് ആവശ്യമായിരുന്ന വര്‍ധനവ് ഇപ്പോള്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും തെരഞ്ഞെടുപ്പ് കാലത്ത് വില വര്‍ധനവ് വരുത്താത്തതിനെത്തുടര്‍ന്ന് ഏകദേശം 19,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് പറഞ്ഞു.
ക്രൂഡോയില്‍ വില ബാരലിന് 100-120 ഡോളറില്‍ നില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ ഡീസല്‍ വില ലിറ്ററിന് 13.1 രൂപ മുതല്‍ 24.9 രൂപ വരെയും പെട്രോള്‍ വില ലിറ്ററിന് 10.6 രൂപ മുതല്‍ 22 രൂപ വരെയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വ്യക്തമാക്കി.
ക്രൂഡോയില്‍ വില ബാരലിന് ശരാശരി 100 ഡോളറാണെങ്കില്‍ ചില്ലറ ഇന്ധന വില്‍പ്പന വില ലിറ്ററിന് ഒമ്പത് രൂപ മുതല്‍ 12 രൂപ വരെ വര്‍ധനയുണ്ടാകുമെന്നും.ക്രൂഡോയില്‍ വില ബാരലിന് ശരാശരി 110-120 ഡോളര്‍ നിരക്കിലാണെങ്കില്‍ ഇന്ധന വില 15 രൂപമുതല്‍ 20 രൂപവരെ വര്‍ധിക്കുമെന്നും ക്രിസില്‍ റിസേര്‍ച്ച് അറിയിച്ചു.
ഇന്ത്യ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ആഗോള വിപണിയിലെ മാറ്റങ്ങള്‍ രാജ്യത്തെ ചില്ലറ വില നിര്‍ണയത്തെ ബാധിക്കും.