15 March 2022 10:30 AM GMT
Summary
ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ യുഎസ് സൂചികകൾ ഉയർന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് ഏപ്രിൽ മുതൽ കൂട്ടാനിരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ബ്രെന്റ് ക്രൂഡ് 7% ലേറെ ഇടിഞ്ഞു ബാരലിന് $98.59 ലെത്തി. എസ് ആൻഡ് പി 1.2% ഉയർന്നപ്പോൾ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.9% ഉയർന്നു. ടെക്നോളജി കമ്പനികൾ ഏറെയുള്ള നാസ് ടക് കോംപോസിറ്റ് സൂചിക 1.8% ഉയർച്ചയിലാണ്. 40 -വർഷത്തെ ഏറ്റവും വലിയ പണപ്പെരുപ്പത്തിന്റെയും യുക്രൈൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ഫെഡറൽ റിസേർവ് ഗവർണർമാർ ചൊവ്വാഴ്ച […]
ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ യുഎസ് സൂചികകൾ ഉയർന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് ഏപ്രിൽ മുതൽ കൂട്ടാനിരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
ബ്രെന്റ് ക്രൂഡ് 7% ലേറെ ഇടിഞ്ഞു ബാരലിന് $98.59 ലെത്തി.
എസ് ആൻഡ് പി 1.2% ഉയർന്നപ്പോൾ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.9% ഉയർന്നു. ടെക്നോളജി കമ്പനികൾ ഏറെയുള്ള നാസ് ടക് കോംപോസിറ്റ് സൂചിക 1.8% ഉയർച്ചയിലാണ്.
40 -വർഷത്തെ ഏറ്റവും വലിയ പണപ്പെരുപ്പത്തിന്റെയും യുക്രൈൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ഫെഡറൽ റിസേർവ് ഗവർണർമാർ ചൊവ്വാഴ്ച മീറ്റിംഗ് കൂടുകയാണ്. ബുധനാഴ്ച മുതൽ 0.25 % പലിശനിരക്ക് കൂട്ടുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.
യുഎസ് ട്രഷറി വരുമാനം രണ്ടര വർഷത്തെ ഏറ്റവും വലിയ ഉയർച്ചക്ക് ശേഷം തെക്കു ഇറങ്ങി.