Summary
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പെട്രോളിയം കമ്പനികള്‍.
എണ്ണയുടെയും ഗ്യാസിന്റെയും ഉത്പ്പാദനം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ...
എണ്ണയുടെയും ഗ്യാസിന്റെയും ഉത്പ്പാദനം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പെട്രോളിയം കമ്പനികള്‍. രാജ്യത്തെ ഒട്ടുമിക്ക എണ്ണ, ഗ്യാസ് കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളാണ്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഇന്ത്യന്‍ ഓയില്‍, ഐ ഒ സി) ഒരു കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയാണ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ഒ സി, ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 ലിസ്റ്റ് പ്രകാരം ലോകത്തിലെ 88-ാമത്തെ വലിയ കമ്പനിയാണ്.
1959ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പൊതു കോര്‍പ്പറേഷന്‍ വിഭാഗത്തിലെ ഏറ്റവും വലിയ കമ്പനിയാണ്. ഇന്ത്യയിലുടനീളമുള്ള 20,575 പെട്രോള്‍-ഡീസല്‍ പമ്പുകളുടെ ഏറ്റവും വലുതും വിപുലവുമായ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്.
ഓട്ടോഗ്യാസ് - ഓട്ടോമോട്ടീവ് നാച്ചുറല്‍ ഗ്യാസ്, എക്‌സ്ട്രാ പ്രീമിയം - ഓട്ടോമോട്ടീവ് പ്രീമിയം പെട്രോള്‍, എക്‌സ്ട്രാ മൈല്‍ - ഓട്ടോമോട്ടീവ് പ്രീമിയം ഡീസല്‍, ഇന്‍ഡേന്‍ ഗ്യാസ് - ഗാര്‍ഹിക, വ്യാവസായിക വാതകം, സെര്‍വോ - ലൂബ്രിക്കന്റുകള്‍, ഗ്രീസ് എന്നിവയെല്ലാമാണ് ഐഓസിയില്‍ ലഭ്യമായ മറ്റ് ബ്രാന്റുകള്‍.
28 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവും 35000 ത്തിലധികം ജീവനക്കാരുമുള്ള കമ്പനിയുടെ ബിസിനസ്സ് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു. ശ്രീലങ്ക, മൗറീഷ്യസ്, യു എ ഇ എന്നിവിടങ്ങളിലും ഐഓസി ക്ക് അനുബന്ധ സ്ഥാപനങ്ങളുണ്ട്. 2017 ല്‍ ഇന്ത്യയിലെ എണ്ണ- പ്രകൃതിവാതക കമ്പനികളിലെ പ്രധാന പങ്കാളികള്‍ ഇവരായിരുന്നു.
ഒ എന്‍ ജി സി
ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി(ഒ എന്‍ ജി സി) ഇന്ത്യന്‍ ലിസ്റ്റിങില്‍ മൂന്നാം സ്ഥാനവും ലോകമെമ്പാടുമുള്ള ലിസ്റ്റിങില്‍ എട്ടാം സ്ഥാനവും വഹിക്കുന്നു. കമ്പനി പ്രതിവര്‍ഷം 6.50 ബില്യണ്‍ ഡോളറിന്റെ വലിയ ലാഭം രേഖപ്പെടുത്തുകയും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വ്യവസായങ്ങളിലൊന്നായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കമ്പനി പൊതുമേഖലാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഏകദേശം 33,000 ല്‍ അധികം തൊഴിലവസരങ്ങളും നല്‍കിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് കമ്പനി ആസ്ഥാനം. 11,000 കിലോമീറ്ററിലധികം പൈപ്പ് ലൈനുകളാണ് ഒ എന്‍ ജി സിക്കുള്ളത്. 1956 ല്‍ സ്ഥാപിതമായ ഇതിന്റെ വിറ്റുവരവ് 6.50 ബില്യണ്‍ ഡോളറാണ്.
രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയിലെ ഏറ്റവും വലിയ പേരുകളിലൊന്നാണ് ഒ എന്‍ ജി സി. ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500ല്‍ കമ്പനി റാങ്ക് ചെയ്യപ്പെട്ടു. കൂടാതെ പ്ലാറ്റ്‌സിന്റെ മികച്ച 250 ആഗോള എനര്‍ജി കമ്പനികളില്‍ 17-ാം സ്ഥാനവും ലഭിച്ചു.
ഭാരത് പെട്രോളിയം
40 ബില്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള ഭാരത് പെട്രോളിയം കമ്പനി ഇന്ത്യന്‍ ലിസ്റ്റിങില്‍ നാലാം സ്ഥാനത്താണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള എണ്ണ, പ്രകൃതിവാതകം, പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവ ഇന്ത്യയിലും വിദേശത്തും കമ്പനി വിതരണം ചെയ്യുന്നു. ഏകദേശം 14,000-ത്തോളം ജീവനക്കാരുള്ള പൊതുമേഖലാ വ്യവസായത്തിന്റെ വിഭാഗത്തില്‍ പെടുന്ന കമ്പനിയാണിത്.
റിലയന്‍സ് പെട്രോളിയം ലിമിറ്റഡ്
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലയന്‍സ് പെട്രോളിയം ലിമിറ്റഡ് പതിറ്റാണ്ടുകളായി എണ്ണ, പ്രകൃതിവാതക ഉത്പാദന മേഖല നിയന്ത്രിക്കുന്നു. രാജ്യത്തെയും ലോകത്തെയും ഏറ്റവും വൈവിധ്യമാര്‍ന്നതും ഉപഭോക്തൃ അധിഷ്ഠിതവുമായ കമ്പനി എന്ന പദവി റിലയന്‍സ് സ്വന്തമാക്കി.
ബിസിനസ്സിനായി ഏറ്റവും പ്രായോഗികമായ രീതിയില്‍ മൂലധനം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ പങ്കിട്ടുകൊണ്ട് റിലയന്‍സ് ഇടപാടുകാരെ സഹായിക്കുന്നു. 10,000 ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയാണിത്. കമ്പനി വിറ്റുവരവ് 670 മില്യണ്‍ ഡോളറാണ്. കമ്പനിയുടെ പ്രധാന എണ്ണ ഉറവിടമായ ജാംനഗര്‍ റിഫൈനറിയാണ് രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ പ്രകൃതി വാതക കമ്പനിയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച് പി സി എല്‍).
ഈ കമ്പനി 2013 ല്‍ ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനുകളുടെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിംഗില്‍ 260-ാം സ്ഥാനത്തെത്തുകയും 2012-ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 4-ാം സ്ഥാനത്തെത്തുകയും ചെയ്തു. ഇത് എച്ച്പിസിഎല്ലിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കിടയില്‍ ഹിന്ദുസ്ഥാന്‍ കമ്പനിക്ക് രാജ്യത്ത് 20% വിപണി വിഹിതവും കൂടാതെ ശക്തമായ മാര്‍ക്കറ്റിങ് അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
പെട്രോളിയം അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ശുദ്ധീകരണത്തിലും വിപണനത്തിലും സംഭാവന ചെയ്യുന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നവരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനമാണ് എച്ച് പി സി എല്‍. ഇതിന് 3 റിഫൈനറികളുണ്ട്, കൂടാതെ പെട്രോള്‍ പമ്പുകളുടെയും എല്‍ പി ജി വിതരണക്കാരുടെയും വിപുലമായ ശൃംഖലയും കമ്പനിയ്ക്ക് ഉണ്ട്.