29 Aug 2023 10:41 AM IST
Summary
- ഇഷ്യൂ 2023 ഓഗസ്റ്റ് 29-ന് ആരംഭിച്ച് 31 -ന് അവസാനിക്കും
- ഇഷ്യൂവിലൂടെ 11.10 കോടി രൂപ സമാഹരിക്കും.
- ഓഹരിയൊന്നിന് 185 രൂപ
ചെറുകിട ഇടത്തരം സംരംഭമായ സി പി എസ് ഷെപ്പേര്‍സ് ഇഷ്യൂ ഓഗസ്റ്റ് 29-ന് ആരംഭിച്ച് 31 -ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 185 രൂപയാണ് വില. കുറഞ്ഞത് 600 ഓഹരികള്‍ക്ക് അപേക്ഷിക്കണം.
ആറു ലക്ഷം ഓഹരി നല്‍കി 11.10 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക നിലവിലുള്ള നിര്‍മ്മാണ കേന്ദ്രത്തിലും രജിസ്റ്റര്‍ ചെയ്ത ഓഫീസിലും ഐടി സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ് ചെയ്യാനും പ്ലാന്റും മെഷിനറികളും വാങ്ങാനും സോളാര്‍ പവര്‍ സിസ്റ്റം ഒരുക്കാനും ഉപയോഗിക്കും. കടങ്ങള്‍ തിരിച്ചടക്കാന്‍ ഒരു ഭാഗം തുക ഉപയോഗിക്കും.
ഓഹരികളുടെ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ അഞ്ചിന് നടത്തും. സെപ്റ്റംബര്‍ എട്ടിന് ഓഹരികള്‍ എന്‍എസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും.
സി പി എസ് ഷേപ്പേഴ്സ് ലിമിറ്റഡ്, വി-ഷേപ്പേഴ്സ്, സാരി ഷേപ്പ്വെയര്‍, ആക്ടീവ് പാന്റ്സ്, ഷേപ്പ് എക്‌സ് ഡെനിം തുടങ്ങിയ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഷെപ്പേര്‍സ് നിര്‍മ്മിക്കുന്ന കമ്പനിയാണ്.
2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 56.7 ശതമാനം ഉയര്‍ന്ന് 2.46 കോടി രൂപയിലെത്തി. വരുമാനം 38 ശതമാനം ഉയര്‍ന്ന് 36.8 കോടി രൂപയിലെത്തി.