image

17 Oct 2023 11:23 AM GMT

Commodity

ഗോതമ്പുവില എട്ട്മാസത്തെ ഉയര്‍ന്ന നിലയില്‍

MyFin Desk

Wheat prices at 8-month high on festival demand, tight suppl
X

Summary

  • കൂടുതല്‍ സ്റ്റോക്ക് സര്‍ക്കാര്‍ വിറ്റഴിക്കും
  • ഇറക്കുമതി തീരുവ ഒഴിവാക്കാനോ കുറയ്ക്കാനോ സര്‍ക്കാരിനെ പ്രേരിപ്പച്ചേക്കാം
  • ആറ് മാസത്തിനിടെ വിലയില്‍ ഏകദേശം 22% വര്‍ധനയാണ് ഉണ്ടായത്


ഉത്സവ വിപണിയുടെ ശക്തമായ ഡിമാന്‍ഡും അതനുസരിച്ചു വിതരണ൦ എത്താത്തതും കാരണം ഗോതമ്പ് വില എട്ട്മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ഉയർന്ന ഇറക്കുമതി തീരുവ കാരണം ആഭ്യന്തര മില്ലുകള്‍ക്ക് വിദേശത്തുനിന്നും ഗോതമ്പു വാങ്ങല്‍ അപ്രായോഗികമാക്കുന്നു.

സുപ്രധാനമായ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഗോതമ്പു വില വര്‍ധിച്ചത് കേന്ദ്ര സര്‍ക്കാരിന് തലവേദനയാകും. നിലവില്‍ വിതരണം വര്‍ധിപ്പിക്കാന്‍ തയ്യാറാകുമെന്നാണ് വിലയിരുത്തല്‍ . അതിനായി കൂടുതല്‍ സ്‌റ്റോക്കുകള്‍ സര്‍ക്കാര്‍ വിപണിയില്‍ വിറ്റഴിക്കും. കൂടാതെ ധാന്യങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കാനും വര്‍ധിക്കുന്ന വില സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കാം.

ഗോതമ്പ് വില ഉയരുന്നത് ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമാകും. ന്യൂഡെല്‍ഹിയിലെ ഗോതമ്പ് വില ചൊവ്വാഴ്ച 1.6% ഉയര്‍ന്ന് മെട്രിക് ടണ്ണിന് 27,390 രൂപ ആയി ഉയര്‍ന്നു. ഫെബ്രുവരി 10 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ വിലയില്‍ ഏകദേശം 22% വര്‍ധനയാണ് ഉണ്ടായത്.

ഉത്സവ സീസണിൽ ഗോതമ്പിന്റെ വില പിടിച്ചു നിർത്താൻ സര്‍ക്കാര്‍ നികുതി രഹിത ഇറക്കുമതിക്ക് അനുമതി നല്‍കണമെന്ന് റോളര്‍ ഫ്‌ലോര്‍ മില്ലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് പ്രമോദ് കുമാര്‍ എസ് പറഞ്ഞു. എന്നാല്‍ ഗോതമ്പിന്റെ 40% ഇറക്കുമതി നികുതി നിര്‍ത്തലാക്കാന്‍ ഇന്ത്യക്ക് ഉടനടി പദ്ധതിയില്ലെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചോപ്ര മുന്‍പ് സൂചിപ്പിച്ചിരുന്നു.

ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച്, സര്‍ക്കാര്‍ വെയര്‍ഹൗസുകളിലെ ഗോതമ്പ് സ്റ്റോക്ക് 24 ദശലക്ഷം മെട്രിക് ടണ്‍ ആണ്. ഇത് അഞ്ച് വര്‍ഷത്തെ ശരാശരി 37.6 ദശലക്ഷം ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ താഴെ ആണ് . കയറ്റുമതിയുടെ അഭാവത്തിലും, സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനേക്കാള്‍ കുറഞ്ഞ സംഭരണത്തിലും ആഭ്യന്തര ഗോതമ്പ് വില ഉയരുകയാണെന്ന് ഫിലിപ്പ് ക്യാപിറ്റല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചരക്ക് ഗവേഷണ വിഭാഗം മേധാവി അശ്വിനി ബന്‍സോദ് പറഞ്ഞു.

2023ല്‍ 34.15 ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം തിരച്ചടിയായപ്പോള്‍ ഉല്‍പ്പാദനം കുറഞ്ഞു. ഇത് ശൈത്യകാലത്ത് സാധാരണ താപനിലയേക്കാള്‍ ചൂടിലേക്ക് നയിച്ചേക്കാം, ഇത് വരാനിരിക്കുന്ന ഗോതമ്പ് വിളയെ പ്രതികൂലമായി ബാധിക്കുമെന്ന് ബന്‍സോദ് പറഞ്ഞു.

2023-ല്‍ ഗോതമ്പ് ഉല്‍പ്പാദനം റെക്കോര്‍ഡ് 112.74 ദശലക്ഷം മെട്രിക് ടണ്ണായി കുതിച്ചുയരുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. എന്നാല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ എസ്റ്റിമേറ്റിനേക്കാള്‍ 10% എങ്കിലും വിളവ് കുറവായിരിക്കുമെന്ന് വ്യാപാര സംഘടനകള്‍ പറയുന്നു. 'വരും മാസങ്ങളില്‍ വിതരണ സാഹചര്യം കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ്, സര്‍ക്കാര്‍ ഇറക്കുമതിക്കുള്ള വാതില്‍ തുറന്നില്ലെങ്കില്‍ വില 30,000 രൂപയ്ക്കപ്പുറം ഉയരാനുള് അപകടസാധ്യതയുണ്ട്,' വ്യാപാര രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.