image

31 Jan 2025 12:25 PM GMT

Commodity

ഈ ആഴ്‌ച കുരുമുളകാണ് താരം ...വില കുതിക്കുന്നു

MyFin Desk

commodity market update
X

സുഗന്ധവ്യഞ്ജന വിപണിയിൽ കുരുമുളകാണ് ഈവാരം താരം. കാർഷിക മേഖലയിലെ കുരുമുളക് തോട്ടങ്ങളിൽ മുളക് മണികൾ മൂത്ത് തുടങ്ങിയെങ്കിലും വിളവെടുപ്പ് ഇനിയും ഊർജിതമായിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ അടുത്ത മാസം പുതിയ ചരക്ക് വിപണികളിൽ ഇടം പിടിക്കാം. എങ്കിലും മാർക്കറ്റിൻറ പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും എത്തുമോയെന്ന ആശങ്കയിലാണ് അന്തർസംസ്ഥാന വാങ്ങലുകാർ, ലഭ്യമാവുന്ന നാടൻ കുരുമുളക് ഉയർന്ന വിലയ്ക്ക് ശേഖരിക്കാൻ ഏതാനും ദിവസങ്ങളായി അവർ ഉത്സാഹിക്കുകയാണ്. അൺ ഗാർബിൾഡ് കുരുമുളക് 65,900 രൂപയായി ഉയർന്നു.

നാളികേര സീസനാണെങ്കിലും വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങുന്നില്ല, മില്ലുകാരിൽ നിന്നും പച്ചതേങ്ങയ്ക്ക് ആവശ്യം വർദ്ധിച്ചു. ഉയർന്ന വില കണ്ട് സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും നാളികേരം വിറ്റുമാറാൻ കർഷകർ ഉത്സാഹിച്ചു. തമിഴ്നാട്, കർണാടക, ആന്ഡ്രയിലും പച്ചതേങ്ങ ലഭ്യത കുറവാണ്. കൊച്ചിയിൽ കൊപ്ര 15,100 രൂപയിലും വെളിച്ചെണ്ണ 22,500 രൂപയിലുമാണ്.

കാർഷിക മേഖലയിൽ നിന്നുള്ള റബർ വരവ് കുറഞ്ഞതോടെ ഉത്തരേന്ത്യൻ വ്യവസായികൾ റബറിൽ കൂടുതൽ താൽപര്യം കാണിച്ചു. അഞ്ചാം ഗ്രേഡ് റബർ അവർ 18,900 രൂപയായും ഒട്ടുപാൽ 13,500 രൂപയായും ഉയർന്നു. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് 19,300 രൂപയ്ക്ക് വാങ്ങി. പകൽ താപനില ഉയർന്നതോടെ റബർ ടാപ്പിങ് രംഗം തളർച്ചയിലേയ്ക്ക് നീങ്ങുന്നത് ടയർ നിർമ്മാതാക്കളെ അസ്വസ്ഥരാക്കുന്ന സാഹചര്യത്തിൽ അവർ അടുത്ത വാരം നിരക്ക് വീണ്ടും ഉയർത്തുമെന്ന നിനഗമത്തിലാണ് ഉൽപാദന കേന്ദ്രങ്ങൾ.

ഉൽപാദന മേഖലയിൽ ഇന്ന് രണ്ട് ലേലങ്ങളിലായി 51,048 കിലോഗ്രാം ഏലക്ക വിൽപ്പനയ്ക്ക് ഇറങ്ങി. രാത്രി അതിശൈത്യമെങ്കിലും പകൽ സമയത്തെ ഉയർന്ന അന്തരീക്ഷ താപനിലയുമായി പൊരുത്തപ്പെടാൻ ഏലചെടികൾ ക്ലേശിക്കുന്നു. ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം ചുരുങ്ങിയതിനാൽ അടുത്ത മാസം മദ്ധ്യതോടെ തോട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ഉൽപാദകർ നിർബന്ധിതരാവും. ഉത്തരേന്ത്യൻ ഇടപാടുകാരും കയറ്റുമതി സമൂഹവും ഏലക്ക ശേഖരിക്കുന്നുണ്ട്.