image

14 Dec 2023 1:22 PM GMT

Commodity

ഹോളിഡേ മൂഡില്‍ സുഗന്ധവ്യഞ്ജന വിപണി; ഡിമാന്റ് ഉയരാതെ വെളിച്ചെണ്ണ

Kochi Bureau

ഹോളിഡേ മൂഡില്‍ സുഗന്ധവ്യഞ്ജന വിപണി; ഡിമാന്റ് ഉയരാതെ വെളിച്ചെണ്ണ
X

Summary

  • ഇന്നലെ ഒറ്റയടിക്ക് മികച്ചയിനം ഷീറ്റ് വില ക്വിന്റലിന് 200 രൂപ ഇടിഞ്ഞു
  • ബ്രസീലിയന്‍ കുരുമുളക് വിദേശ മാര്‍ക്കറ്റുകളില്‍ പിന്തള്ളപ്പെട്ട അവസ്ഥ
  • ഏലക്ക ശരാശരി ഇനങ്ങള്‍ കിലോ 16671 രൂപയില്‍ കൈമാറി


അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണി ഹോളിഡേ മൂഡിലേയ്ക്ക് തിരിയുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ന്യൂയര്‍ വേള വരെയുള്ള ആവശ്യങ്ങള്‍ക്കുള്ള കച്ചവടങ്ങള്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ഇനി തിരക്കിട്ട് പുതിയ ഇടപാടുകള്‍ക്ക് ഇറക്കുമതി രാജ്യങ്ങള്‍ താല്‍പര്യം കാണിക്കില്ല. വിയറ്റ്നാം അടക്കമുള്ള കയറ്റുമതി രാജ്യങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ വിപണിയില്‍ നിന്നും പിന്‍വലിയുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ നിരക്ക് സ്റ്റെഡിയായി നീങ്ങാം. ഇന്തോനേഷ്യയില്‍ കുരുമുളക് സ്റ്റോക്ക് ചുരുങ്ങി. മലേഷ്യയില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ ഉയര്‍ന്ന വിലയാണ് അവര്‍ രേഖപ്പെടുത്തുന്നത്. ബ്രസീലിയന്‍ കുരുമുളകില്‍ ബാക്ടീരിയ കണ്ടത്തിയതിനാല്‍ വിദേശ മാര്‍ക്കറ്റുകളില്‍ പിന്തള്ളപ്പെട്ട അവസ്ഥയാണ്. അടുത്ത സീസണില്‍ ഉല്‍പാദനം ചുരുങ്ങുമെന്ന വിലയിരുത്തല്‍ മൂലം വയറ്റ്നാമും രാജ്യാന്തര മാര്‍ക്കറ്റില്‍ സജീവമല്ല. കൊച്ചില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 61,400 രൂപ.

തിരിച്ച് വരവ് പ്രതീക്ഷിച്ച് റബര്‍

ടയര്‍ നിര്‍മ്മാതാക്കള്‍ റബറില്‍ താല്‍പര്യം കാണിച്ചതിനിടയില്‍ വിദേശ മാര്‍ക്കറ്റുകളില്‍ അലയടിച്ച വില്‍പ്പന സമ്മര്‍ദ്ദം റെഡി, അവധി നിരക്കുകളില്‍ വിള്ളലുളവാക്കി. ഇന്നലെ ഒറ്റയടിക്ക് മികച്ചയിനം ഷീറ്റ് വില ക്വിന്റലിന് 200 രൂപ ഇടിഞ്ഞതിനാല്‍ കാര്‍ഷിക മേഖല ഇന്ന് വില്‍പ്പനയില്‍ നിന്നും അകന്ന് നിന്നു. ക്രിസ്തുമസ് അടുത്തിനാല്‍ സാമ്പത്തിക ഞെരുക്കം ഒഴിവാക്കാന്‍ ചെറുകിട കര്‍ഷകര്‍ കുറഞ്ഞ അളവില്‍ ഷീറ്റും ലാറ്റക്സും വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്. എന്നാല്‍ വന്‍കിട തോട്ടങ്ങള്‍ തിരക്കിട്ടുള്ള വില്‍പ്പനകള്‍ക്ക് തയ്യാറായില്ലെന്നാണ് കാര്‍ഷിക മേഖലകളില്‍ നിന്നും ലഭ്യമാവുന്നു വിവരം. ഉത്സവ ദിനങ്ങള്‍ക്ക് ശേഷം വിപണി തിരിച്ച് വരവ് കാഴ്ച്ചവെക്കുമെന്ന നിലപാടില്‍ വന്‍കിട തോട്ടങ്ങള്‍. കൊച്ചിയില്‍ നാലാം ഗ്രേഡ് ഷീറ്റ് 100 രൂപ കുറഞ്ഞ് 15,000 രൂപയായി. ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് 14,700 ലേയ്ക്ക് താഴ്ത്തി.

ഡിമാന്റ് ഉയരാതെ വെളിച്ചെണ്ണ

ഉത്സവ ദിവസങ്ങള്‍ അടുത്തെങ്കിലും പ്രദേശിക വിപണികളില്‍ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുന്നില്ലെന്ന് മില്ലുകാര്‍. ക്രിസ്മസിന് മുന്നോടിയായുള്ള വാങ്ങലുകള്‍ വെളിച്ചെണ്ണ മില്ലുകാര്‍ പ്രതീക്ഷിച്ചെങ്കിലും വിദേശ ഡിമാന്റ് ഉയര്‍ത്തുന്നത്. പാം ഓയില്‍ വില മൊത്ത വിപണിയില്‍ 8450 രൂപയിലാണ്.

ഏലം

ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ മൊത്തം 85,541 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 85,261 കിലോയും ഇടപാടുകാര്‍ മത്സരിച്ചു വാങ്ങി കൂട്ടി. ശരാശരി ഇനങ്ങള്‍ കിലോ 16671 രൂപയില്‍ കൈമാറി.