image

28 Nov 2024 12:33 PM GMT

Commodity

കുതിച്ചുകയറി റബ്ബര്‍ വില, ആശ്വാസത്തില്‍ കര്‍ഷകര്‍

MyFin Desk

COMMODITY
X

ഉത്തരേന്ത്യയിൽ നിന്നുള്ള ചെറുകിട വ്യവസായികൾ റബർ ഷീറ്റിൽ കാണിച്ച താൽപര്യം വിലക്കയറ്റം ശക്തമാക്കി. കൊച്ചിയിൽ ആർ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് വില 18,900 രൂപയിൽ നിന്ന് 19,200 രൂപയായി ഉയർന്നപ്പോൾ അഞ്ചാം ഗ്രേഡ് 18,800 രൂപയിൽ വിപണനം നടന്നു.മഴ അൽപ്പം കുറഞ്ഞതോടെ സംസ്ഥാനത്ത് റബർ ടാപ്പിങ് രംഗം വീണ്ടും സജീവമായി. ഏഷ്യൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ പിടിമുറുക്കി. വിലക്കയറ്റം കണ്ട് റബർ ഉൽപാദന രാജ്യങ്ങളും നിരക്ക് ഉയർത്തുന്നുണ്ട്, ബാങ്കോക്കിൽ ഷീറ്റ് വില 20,762 രൂപയായി കയറി.

ഇടുക്കിയിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്ക് വരവ് കുറഞ്ഞു. മൊത്തം 11,837 കിലോഗ്രാം ചരക്ക് വന്നതിൽ 10,915 കിലോയും ആഭ്യന്തര വിദേശ ഇടപാടുകാർ തിടുക്കത്തിൽ ശേഖരിച്ചു. തോട്ടം മേഖലയിൽ നിന്നും മികച്ചയിനം ഏലക്കയാണ് ഒട്ടുമിക്ക ലേല കേന്ദ്രങ്ങളിലും വിൽപ്പനയ്ക്ക് എത്തുന്നത്. ക്രിസ്തുമസ് ആവശ്യങ്ങൾ മുന്നിൽ കണ്ട് ബേക്കറികൾ ഏലക്ക സംഭരണിക്കുന്നുണ്ട്. പുതുവത്സവം വരെയുള്ള വിൽപ്പനയാണ് ബേക്കറികൾ മുന്നിൽ കാണുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഏലത്തിന് ഡിമാൻറ് നിലവിലുണ്ട്. വിദേശ ഓർഡറുകൾ മുൻ നിർത്തി കയറ്റുമതിക്കാർ മികച്ചയിനങ്ങൾ കിലോ 3162 രൂപയ്ക്ക് വാങ്ങി. ശരാശരി ഇനങ്ങൾ 2922 രൂപയിലും കൈമാറി.

കുരുമുളക് ക്ഷാമം വിയെറ്റ്നാമിലെ കയറ്റുമതിക്കാരെ പ്രതിസന്ധിലാക്കി. ഈ മാസം ഷിപ്പ്മെൻറ് നടത്താമെന്ന വ്യവസ്ഥയിൽ ഉറപ്പിച്ച കരാറുകൾ പൂർത്തികരിക്കാൻ ആവശ്യമായ മുളകിനായി വാങ്ങലുകാർ വിപണികളിൽ പിടിമുറുക്കി. കയറ്റുമതികാർ ഉയർന്ന വില വാഗ്ദാനം ചെയതിട്ടും ചരക്ക് കണ്ടത്താൻ ക്ലേശിക്കുകയാണ്. വിദേശഓർഡറിൻറ കാലാവധി നീട്ടിയെടുക്കാനും കയറ്റുമതിക്കാർ ശ്രമിക്കുന്നുണ്ട്. വിയെറ്റ്നാമിലെ ഉണർവ് ഇന്ത്യൻ കുരുമുളകിനും നേട്ടമായി. ഇടുക്കി, വയനാട് മേഖലകളിൽ നിന്നുള്ളചരക്ക് വരവ് കുറഞ്ഞ അളവിലാണ്. കൊച്ചിയിൽ ഗാർബിൾഡ് ക്വിൻറ്റലിന് 64,500 രൂപ.