image

15 Jan 2024 11:30 AM GMT

Commodity

കുരുമുളക് സംഭരണം തുടങ്ങി; ഏലം സീസണ്‍ അവസാന ഘട്ടത്തിലേക്ക്

Kochi Bureau

കുരുമുളക് സംഭരണം തുടങ്ങി; ഏലം സീസണ്‍ അവസാന ഘട്ടത്തിലേക്ക്
X

Summary

  • നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.
  • വിദേശ കുരുമുളകിന് ഗുണമേന്മ കുറവ്‌
  • ഗ്രാമീണ മേഖലയില്‍ നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു.


അന്തര്‍സംസ്ഥാന സുഗന്ധവ്യഞ്ജന വ്യാപാരികള്‍ ഇടുക്കി കേന്ദ്രീകരിച്ച് സാന്ദ്രത കൂടിയ ഇനം കുരുമുളക് സംഭരണത്തിന്റെ തിരക്കിലാണ്. ലിറ്റര്‍

വെയിറ്റ് കൂടിയ മുളകിന് ഉയര്‍ന്ന വിലയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൊച്ചി മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് വരവ് കുറഞ്ഞതിനാല്‍ ഉല്‍പാദന മേഖലകള്‍ കേന്ദ്രീകരിച്ച് ചരക്ക് സംഭരണ തന്ത്രമാണ് വാങ്ങലുകാര്‍ നടത്തുന്നത്. ഇടനിലകാരെ ഒഴിവാക്കുന്നതിനൊപ്പം ഉല്‍പാദകരുമായി നേരിട്ടുള്ള വിലപേശല്‍ വില കുറവിന് അവസരം ഒരുക്കുന്നു. കയറ്റുമതി വിപണിയില്‍ ലിറ്റര്‍വെയിറ്റ് കൂടിയ ഇനങ്ങള്‍ക്ക് ആവശ്യകാരുണ്ട്. നേരത്തെ വിയറ്റ്നാം ചരക്ക് എത്തിച്ചവര്‍ അതില്‍ നാടന്‍ മുളക് കലര്‍ത്തി വില്‍പ്പനയ്ക്ക് ഇറങ്ങുന്നു. വിദേശ ചരക്കിന് ഗുണമേന്മ കുറവായതിനാല്‍ ഹൈറേഞ്ച് മുളക് കലര്‍ത്തിയാണ് വിറ്റഴിക്കുന്നത്. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പ ഭക്തരെ ലക്ഷ്യമാക്കി കുരുമുളക് അര കിലോയും അതില്‍ അധികവുമുള്ള പാക്കറ്റ് വില്‍പ്പന പത്തനംതിട്ട, കോട്ടയം ഭാഗങ്ങളില്‍ ഇടനിലകാര്‍ ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സീസണ്‍ അവസാന ബംബര്‍ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കിലോ 590 രൂപ.

റബര്‍ വാങ്ങികൂട്ടാനൊരുങ്ങി വ്യവസായികള്‍

രാജ്യാന്തര എണ്ണ വിപണിയിലെ വിലക്കയറ്റം റബറില്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്ന ഭീതിയില്‍ വില ഉയര്‍ത്തി റബര്‍ വാങ്ങികൂട്ടാന്‍ വ്യവസായികള്‍ രംഗത്തിറങ്ങി. പിന്നിട്ടവാരത്തില്‍ മികച്ചയിനം റബര്‍ വില ക്വിന്റ്റലിന് 350-400 രൂപവരെ ഉയര്‍ത്തി ആവശ്യപ്പെട്ടിട്ടും ടയര്‍ കമ്പനികള്‍ക്ക് ആവശ്യാനുസരണം ചരക്ക് കൊച്ചി, കോട്ടയം വിപണികളില്‍ നിന്നും ലഭ്യമായില്ല. ഇതിനിടയില്‍ റബര്‍ മരങ്ങളില്‍ ഇല പൊഴിച്ചില്‍ വ്യാപകമായതോടെ പല ഭാഗങ്ങളിലും ഉല്‍പാദകര്‍

പതിവലും നേരത്തെ റബര്‍ വെട്ട് കുറച്ചത് മൊത്തം ഉല്‍പാദനത്തില്‍ ഇടിവ് സൃഷ്ടിക്കും. സാധാരണ പകല്‍ താപനില ഉയര്‍ന്ന് തുടങ്ങുന്ന ഫെബ്രുവരി പകുതി വരെ ഒട്ടുമിക്കതോട്ടങ്ങളിലും ടാപ്പിങ് മുന്നേറാറുണ്ട്. നാലാം ഗ്രേഡ് റബര്‍ 15,800 ല്‍ നിന്നും 16,000 രൂപയായി ഉയര്‍ന്നു, വിപണിയില്‍ ഇടപാടുകള്‍ അവസാനിച്ച ശേഷം 16,200 നും ആവശ്യകാരുണ്ടായിരുന്നു.

ഏലം സീസണ്‍ അവസാനഘട്ടത്തില്‍

ഏലം സീസണ്‍ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്ന സന്ദര്‍ഭത്തിലും ഉല്‍പാദകരെ ആശ്ചര്യപ്പെടുത്തി കനത്തതോതില്‍ ചരക്ക്

വില്‍പ്പനയ്ക്ക് ഇറങ്ങുന്നു. വിളവെടുപ്പ് അവസാനിക്കും മുന്നേ പരമാവധി ഏലക്ക വാങ്ങി കൂട്ടാന്‍ ഉത്തരേന്ത്യയിലെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍

ഉത്സാഹിക്കുന്നുണ്ട്. ശരാശരി ഇനങ്ങള്‍ വൈകാതെ രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഇടം പിടിക്കുമെന്ന നിഗമനത്തിലാണവര്‍. അതേ സമയം വിലക്കയറ്റ സാധ്യതകളെ കുറിച്ച് കയറ്റുമതിക്കാര്‍ നിശ്ബ്ദതപാലിച്ചു.