image

12 Jan 2024 12:58 PM GMT

Commodity

കുരുമുളക് വിളവെടുപ്പ് തുടങ്ങി,റബ്ബർ വില ഉയർന്നു

MyFin Desk

കുരുമുളക്  വിളവെടുപ്പ് തുടങ്ങി,റബ്ബർ വില ഉയർന്നു
X

Summary

  • കൊച്ചിയിൽ കുരുമുളക് അൺ ഗാർബിർഡിന് 590 രൂപ
  • റബ്ബർ നാലാം ഗ്രേഡിന് കിലോ 158 രൂപ


ചെറുകിട കർഷകർ കുരുമുളക് വിളവെടുപ്പ്തുടങ്ങിയെങ്കിലും ചരക്ക് സംസ്കരണം പൂർത്തിയാക്കാത്തതിനാൽ വിൽപ്പനയ്ക്ക് ഇറക്കാൻ ഇനിയും കാലതാമസം നേരിടും. അടിമാലി മേഖലയിലാണ് ഇടുക്കി ജില്ലയിൽ ആദ്യ വിളവെടുപ്പ് ആരംഭിച്ചത്. ഉൽപാദനംസംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. പലതോട്ടങ്ങളിലും മുൻ സീസണിനെ അപേക്ഷിച്ച് വിളവിൽ ഏറ്റകുറച്ചിലുകളുണ്ട്. കൊച്ചിയിൽ അൺ ഗാർബിർഡ് 590 രൂപയിൽ വിപണനംനടന്നു.

ഇടുക്കിയിൽ നടന്ന ഏലക്ക ലേലത്തിൽ ഏകദേശം മുക്കാൽ ലക്ഷം കിലോ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങി. സീസൺ അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നതിനിടയിൽ ഏലക്ക നീക്കത്തിൽ കർഷകർ നിയന്ത്രണം വരുത്തേണ്ട സമയം അതിക്രമിച്ചു. വരവ് കുറഞ്ഞാൽ സ്വാഭാവികമായുംവാങ്ങലുകാർ വില ഉയർത്താൻ തയ്യാറാവും. ഇടുക്കി ലേലത്തിൽ ഇന്ന് ശരാശരി ഇനങ്ങൾ കിലോ1621 രൂപയിലും മികച്ചയിനങ്ങൾ 2018 രൂപയിലും കൈമാറി.

തായ്ലണ്ടിലെ കനത്ത മഴ റബർ ടാപ്പിങിന് രംഗം സങ്കീർണമാക്കുമെന്ന് വ്യക്തമായതോടെ ഇന്ത്യൻ ടയർ ലോബി ആഭ്യന്തരഷീറ്റ് വില ഉയർത്തിചരക്ക് സംഭരണത്തിന് രംഗത്ത് ഇറങ്ങി. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡിന് കിലോ156 ൽ നിന്നും158 രൂപയിലേയ്ക്ക് ഉയർത്തി. ബാങ്കോക്ക് വിപണിയിൽ മികച്ചയിനം ഷീറ്റ് വില കിലോ 152 രൂപയിൽ നിന്നും 155 രൂപയായിഉയർന്നത് വ്യവസായികളെ ഞെട്ടിച്ചു.