image

17 Feb 2025 6:09 PM IST

Commodity

കുരുമുളകിനും റബ്ബറിനും വരുമോ നല്ല കാലം ? ഏലക്ക വില 2900 ൽ

MyFin Desk

കുരുമുളകിനും റബ്ബറിനും വരുമോ നല്ല കാലം ? ഏലക്ക വില 2900 ൽ
X

ഏഷ്യൻ റബർ ഉൽപാദന രാജ്യങ്ങൾ പ്രതീക്ഷയിലാണ്. യെന്നിൻെറ മൂല്യം ഉയർന്നത് നിക്ഷേപകരെ റബറിലേയ്ക്ക് അടുപ്പിക്കാൻ സാധ്യത. വിനിമയ വിപണിയിൽ യു എസ് ഡോളറിന് മുന്നിൽ യെൻ കരുത്ത് നേടിയതോടെ അവധി വ്യാപാരത്തിൽ റബർ തിളങ്ങളുമെന്ന് നിക്ഷേപകർ കണക്ക് കൂട്ടി. സംസ്ഥാനത്ത് നാലാം ഗ്രേഡ് 19,000 രൂപയിൽ സ്റ്റെഡിയാണ്. കഴിഞ്ഞ ദിവസം 154 ലേയ്ക്ക് ദുർബലമായ യെന്നിൻറ മൂല്യം ഇന്ന് 151 ലേയ്ക്ക് ശക്തി പ്രാപിച്ചു. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില കിലോ 207 രൂപയിലാണ്.

ആഗോള കുരുമുളക് ഉൽപാദനം ഈ വർഷം കുറയുമെന്ന് വിയെറ്റ്നാം . പ്രതികൂല കാലാവസ്ഥയാണ് ഉൽപാദന രാജ്യങ്ങളിൽ വിളവ് ചുരുങ്ങാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം രണ്ടര ലക്ഷം ടൺ കുരുമുളക് അവർ ഷിപ്പ്മെൻറ് നടത്തി. ആകർഷകമായ വില കണ്ട് ഉൽപാദകർ കരുതൽ ശേഖരത്തിലുള്ള മുളക് വരെ വിറ്റു മാറി. ആഭ്യന്തര മുളക് വില കയറ്റുമതികാർ വീണ്ടും ഉയർത്തിയിട്ടും വിൽപ്പനക്കാരില്ലായിരുന്നു. അടുത്ത മുളക് സീസൺ വരെ ഉയർന്ന വില തുടരുമെന്നാണ് അവിടെ നിന്നും ലഭ്യമാവുന്ന വിവരം. സംസ്ഥാനത്ത് കുരുമുളക് കർഷകർ വിളവെടുപ്പിൻെറ തിരക്കിലാണ്, നിരക്ക് ഉയർന്നങ്കിലും തിരക്കിട്ട് മുളക് വിറ്റുമാറാൻ പലരും താൽപര്യം കാണിച്ചില്ല. ഗാർബിൾഡ് മുളക് കിലോ 678 രൂപയിൽ വിപണനം നടന്നു.

ഏലം ഉൽപാദന മേഖല ഓഫ് സീസണിനെ ഉറ്റ് നോക്കുമ്പോഴും ഉയർന്ന അളവിൽ ചരക്ക് ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്ക് എത്തി. വാരാന്ത്യം നടന്ന രണ്ട് ലേലങ്ങളിലായി 1.16 ലക്ഷം കിലോ ഏലക്ക ഇറങ്ങിയത് വാങ്ങലുകാരുടെ ഭാഗത്ത് നിന്നും വീക്ഷിക്കുമ്പോൾ അനുഗ്രഹമായി മാറിയെങ്കിലും ഉയർന്ന തോതിലുള്ള ചരക്ക് വരവ് വിലക്കയറ്റത്തിന് തടസമായി. മൊത്തം 1,11,862 കിലോ ഏലത്തിൻറ ഇടപാടുകൾ നടന്നപ്പോൾ ശരാശരി ഇനങ്ങൾ കിലോ 2917 രൂപ.