image

21 Jan 2025 12:51 PM GMT

Commodity

3000 കടന്ന്​ ഏലം വില; സ്ഥിരതയ്ക്കു ശ്രമിച്ച് കുരുമുളക്

MyFin Desk

commodity market rate updation
X

ഏലക്ക വിലയിൽ നേരിയ ചാഞ്ചാട്ടങ്ങൾ ഇന്നലെ നടന്ന ആദ്യ ലേലത്തിൽ ദൃശ്യമായെങ്കിലും രണ്ടാം ലേലത്തിൽ ഉൽപ്പന്നം കിലോ 3000 രൂപയ്ക്ക് മുകളിൽ ഇടം പിടിച്ചു. ശരാശരി ഇനം ഏലക്ക 3040 രൂപയായി ഉയർന്നു. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഉൽപാദന ലേലത്തിൽ സജീവമായിരുന്നു. വലിപ്പം കൂടിയ ഇനങ്ങൾ കിലോ 3530 രൂപയിൽ കൈമാറ്റം നടന്നു. മൊത്തം 51,410 കിലോ ഏലക്കയുടെ ഇടപാടുകൾ നടന്നു. ഇതിനിടയിൽ പകൽ താപനില ഗണ്യമായി ഉയരുന്നത് ഏലം ഉൽപാദകരെ സമ്മർദ്ദത്തിലാക്കി. മഴയുടെ അഭാവം തുടർന്നാൽ ഫെബ്രുവരി ആദ്യ പകുതിയിൽ ഉൽപാദകർ തോട്ടങ്ങളിൽ നിന്നും പിൻതിരിയാൻ നിർബന്ധിതരാവും. യുറോപ്യൻ രാജ്യങ്ങളിൽ നിന്നും ഏലത്തിന് അന്വേഷങ്ങൾ എത്തുന്നുണ്ട്, ഈസ്റ്റർ മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണമാണ് പുരോഗമിക്കുന്നത്.

നാളികേരോൽപ്പന്നങ്ങളുടെ വില സ്റ്റെഡിയായി നീങ്ങി. മണ്ഡലകാലം കഴിഞ്ഞതോടെ നാളികേരത്തിന് ആവശ്യം കുറഞ്ഞതിനാൽ ചെറുകിട വിപണികളിൽ പച്ചതേങ്ങ വരവ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കൊപ്രയാട്ട് മില്ലുകാർ.കേരളത്തിലും തമിഴ്നാട്ടിലും വെളിച്ചെണ്ണ കൊപ്ര വിലകളിൽ മാറ്റമില്ല.

ടയർ നിർമ്മാതാക്കളും ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളും സംസ്ഥാനത്തെ പ്രമുഖ റബർ മാർക്കറ്റുകളിൽ സജീവമെങ്കിലും വില ഉയർത്തി ഷീറ്റ് ശേഖരിക്കാൻ അവർ താൽപര്യം കാണിച്ചില്ല.രാജ്യാന്തര റബർ വില ഇന്ന് നേരിയ റേഞ്ചിൽ നീങ്ങി, കൊച്ചിയിൽ നാലാം ഗ്രേഡ് 89 രൂപയിലും ലാറ്റക്സ് 130 രൂപയിലുമാണ്.

ഉത്തരേന്ത്യൻ വ്യാപാരികളുടെ ആവശ്യാനുസരണം നാടൻ കുരുമുളക് ശേഖരിക്കാനായില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ മറ്റ് ഉൽപാദന രാജ്യങ്ങൾ നിരക്ക് ഉയർത്തുന്നതിനാൽ ആഭ്യന്തര വിലയിൽ തിരിച്ചു വരവ് അനുഭവപ്പെടുമെന്ന് ഇടപാടുകാർ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 63,900 രൂപ.