image

3 April 2025 11:51 AM

Commodity

അടിച്ചു കേറി കുരുമുളക് വില: ഒരു മാസത്തിനിടെ ക്വിൻ്റലിന് കൂടിയത് 4100 രൂപ

MyFin Desk

commodity market rate
X

റബർ അവധി വ്യാപാര രംഗത്തെ വിൽപ്പന സമ്മർദ്ദം കണ്ട്‌ ഇന്ത്യൻ ടയർ നിർമ്മാതാക്കൾ കൊച്ചിയിൽ റബർ വില കുറച്ചു. നാലാം ഗ്രേഡ്‌ റബർ വില കിലോ 206 രൂപയായി താഴ്‌ന്നങ്കിലും കാർഷിക മേഖല ഷീറ്റ്‌ നീക്കം നിയന്ത്രിച്ചു. ടാപ്പിങ്‌ സീസൺ അവസാനിച്ചതിനാൽ ഉൽപാദന കേന്ദ്രങ്ങളിലും ചരക്കില്ലാത്ത അവസ്ഥയാണ്‌. അമേരിക്കൻ വ്യാപാര യുദ്ധം ആഗോള റബർ വിപണിയിൽ പ്രതിസന്‌ധിക്ക്‌ സൃഷ്‌ടിച്ചു. ചൈനീസ്‌ ടയർ വ്യവസായികൾ റബർ സംഭരണത്തിൽ പുലർത്തിയ തണുപ്പൻ മനോഭാവം മൂലം ബാങ്കോക്കിൽ ഇന്ന്‌ റബറിന്‌ 200 രൂപയിലെ താങ്ങ്‌ നഷ്‌ടപ്പെട്ട 199 രൂപയായി.

കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കുരുമുളക്‌ ഉൽപാദനം ചുരുങ്ങിയ സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ മലബാർ കുരുമുളക്‌ വില കൂടുതൽ മികവ്‌ കാണിക്കാം. വരൾച്ച മൂലം കർണാടകത്തിലും തമിഴ്‌നാട്ടിലും വിളവ്‌ കുറവാണ്‌. കർണാടകത്തിൽ കുരുമുളക്‌ വില കിലോ 800 രൂപയിലേയ്‌ക്ക്‌ ഉയർന്നത്‌ കർഷകരെ ചരക്ക്‌ പിടിക്കാൻ പ്രേരിപ്പിക്കും. കൊച്ചിയിൽ കുരുമുളക്‌ ഗാർബിൾഡ്‌ 73,100 രൂപ.

നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. വെളിച്ചെണ്ണയും കൊപ്രയും ഏക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്‌ കേരളത്തിൽ ഇടപാടുകൾ പുരോഗമിക്കുന്നത്‌. ഇതിനിടയിൽ തമിഴ്‌നാട്ടിൽ കൊപ്ര വില ഇന്ന്‌ വീണ്ടും വർദ്ധിച്ച്‌ 18,200 രൂപയായി.

ഇന്നത്തെ കമ്പോള നിലവാരം