image

1 April 2025 11:56 AM

Commodity

റെക്കോര്‍ഡ് അടിച്ച് വെളിച്ചെണ്ണ വില; കുരുമുളക് ₹ 71,900

MyFin Desk

റെക്കോര്‍ഡ് അടിച്ച് വെളിച്ചെണ്ണ വില; കുരുമുളക് ₹ 71,900
X

നാളികേരോൽപ്പന്നങ്ങളുടെ റെക്കോർഡ്‌ പ്രകടനം തുടരുന്നു. തമിഴ്‌നാട്ടിലെ വൻകിട കൊപ്രയാട്ട്‌ വ്യവസായികൾ ചരക്ക്‌ സംഭരിക്കാൻ പരക്കം പായുകയാണ്‌. മില്ലുകളുടെ സുഖമമായ പ്രവർത്തനങ്ങൾക്ക്‌ തടസം നേരിടാതിരിക്കാൻ കൊപ്ര വില അടിക്കടി ഉയർത്തിയിട്ടും ചരക്ക്‌ ശേഖരിക്കാൻ ക്ലേശിക്കുന്നു. കാങ്കയത്ത്‌ കൊപ്ര കിലോ 180 രൂപയായി ഉയർന്നു, കൊച്ചിയിൽ വില 174 രൂപയാണ്‌. മാസാരംഭമായതിനാൽ സംസ്ഥാനത്തെ വിപണികളിൽ എണ്ണയ്‌ക്ക്‌ ഡിമാൻറ്‌ അനുഭവപ്പെടുന്നുണ്ട്‌. വെളിച്ചെണ്ണയ്‌ക്ക്‌ വില ക്വിൻറ്റലിന്‌ 200 രൂപ വർദ്ധിച്ച്‌ 26,100 രൂപയായി.

വിദേശത്ത്‌ റബറിന്‌ ഇന്ന്‌ കനത്ത തിരിച്ചടിനേരിട്ടങ്കിലും കേരളത്തിൽ റബർ വില വർദ്ധിച്ചു. ഉൽപാദന രംഗത്തെ ശോഷിപ്പും കാർഷിക മേഖലയിൽ നീകിയിരിപ്പ്‌ കുറഞ്ഞതും വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. കൊച്ചിയിൽ നാലാം ഗ്രേഡ്‌ റബർ കിലോ 20700 രൂപയായി ടയർ നിർമ്മാതാക്കൾ ഉയർത്തിയെങ്കിലും കാര്യമായി ഷീറ്റ്‌ കണ്ടെത്താനായില്ല. ഒരു വിഭാഗം ഉൽപാദകർ 20800 രൂപ വേണമെന്ന നിലപാടിലാണ്‌. കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വില 20600 രൂപയിൽ നിന്നും 20100 ലേയ്‌ക്ക്‌ ഇടിഞ്ഞു.

ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ 60,156 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 59,498 കിലോയും ഇടപാടുകാർ ഉത്സാഹതോടെ ശേഖരിച്ചു. ഉത്സവ ദിനങ്ങൾ മുന്നിൽ കണ്ട്‌ ഏലക്ക വാരി കൂട്ടാൻ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും മത്സരിച്ചെങ്കിലും വിലയിൽ കാര്യമായ ഉണർവില്ല. ശരാശരി ഇനങ്ങൾ കിലോ 2794 രൂപയിലും മികച്ചയിനങ്ങൾ കിലോ 3260 രൂപയിലും കൈമാറി.

ആഭ്യന്തര വാങ്ങലുകാരിൽ നിന്നുള്ള ശക്തമായ ഡിമാൻറും രൂക്ഷമായ ചരക്ക്‌ ക്ഷാമവും കുരുമുളകിൻെറ വിലക്കയറ്റത്തിന്‌ വേഗത പകർന്നു. കുരുമുളക്‌ വില ഒറ്റയടിക്ക്‌ ക്വിൻറ്റലിന്‌ 900 രൂപ വർദ്ധിച്ച്‌ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 69,900 രൂപയായി.

ഇന്നത്തെ കമ്പോള നിലവാരം