image

25 March 2025 11:51 AM

Commodity

റോക്കറ്റ്‌ വേഗത്തിൽ കൊപ്ര വില; ക്വിന്റലിന് 17,200 രൂപ

MyFin Desk

റോക്കറ്റ്‌ വേഗത്തിൽ കൊപ്ര വില; ക്വിന്റലിന് 17,200 രൂപ
X

ഏലക്ക സംഭരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിച്ചു. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത മാസം മുതൽ ലഭ്യത ഗണ്യമായി കുറയുമെന്ന ആശങ്കയിലാണ്‌ വാങ്ങലുകാർ. ഒട്ടുമിക്ക ഭാഗങ്ങളിലും വിളവ്‌ അഞ്ചിൽ ഒന്നായി ചുരുങ്ങിയെന്ന്‌ ഉൽപാദകർ, വേനൽ കനത്തതോടെ തോട്ടങ്ങൾ വരണ്ട്‌ ഉണങ്ങിയത്‌ ഏലചെടികൾ കരിഞ്ഞ്‌ ഉണങ്ങാൻ ഇടയക്കി. സുഗന്‌ധഗിരിയിൽ നടന്ന ലേലത്തിൽ 45,062 കിലോ ചരക്കിൻെറ ഇടപാടുകൾ നടന്നു, ശരാശരി ഇനങ്ങൾ കിലോ 2532 രൂപയിൽ കൈമാറി. മികച്ചയിങ്ങൾ 3103 രൂപ.

കൊച്ചി വിപണിയിൽ കുരുമുളക്‌ വരവ്‌ ചുരുങ്ങിയിട്ടും ആഭ്യന്തര വാങ്ങലുകാരിൽ നിന്നും അന്വേഷണങ്ങൾ കുറഞ്ഞതിനാൽ നിരക്ക്‌ സ്‌റ്റെഡിയായി നിലകൊണ്ടു. സാമ്പത്തിക വർഷാന്ത്യം അടുത്തതോടെ വിപണിയിൽ പണത്തിന്‌ ഞെരുക്കം അനുഭവപ്പെടുന്നതും ഉൽപ്പന്നങ്ങളിലെ വാങ്ങൽ താൽപര്യം കുറയാൻ ഇടയാക്കി. അൺ ഗാർബിൾഡ്‌ കുരുമുളക്‌ 68,700 രൂപയിൽ വിപണനം നടന്നു.

ദക്ഷിണേന്ത്യയിലെന്ന പോലെ പ്രതികൂല കാലാവസ്ഥയിൽ വിയെറ്റ്‌നാമിലും നാളികേര ഉൽപാദനം ചുരുങ്ങി. ചൈനയിൽ നിന്നും വൻ ഓർഡറുകൾ വിയെറ്റ്‌നാമിന്‌ ലഭിച്ചെങ്കിലും കയറ്റുമതിക്കാരെ ചരക്ക്‌ ക്ഷാമം സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ വർഷത്തെകാൾ നാളികേര വില അവിടെ 110 ശതമാനം ഉയർന്നു. തായ്‌ലൻഡും മലേഷ്യയുമാണ്‌ വിയെറ്റ്‌നാം നാളികേരം നേരത്തെ ശേഖരിച്ചിരുന്നത്‌. എന്നാൽ ഒക്‌ടോബറിൽ അവർ ചൈനയിലേയ്‌ക്ക്‌ കയറ്റുമതി തുടങ്ങിയത്‌ ആഭ്യന്തര വിപണി ചൂടുപിടിക്കാൻ ഇടയാക്കി. കേരളത്തിൽ കൊപ്ര വിലകൾ ഇന്ന്‌ 300 രൂപ വർദ്ധിച്ച്‌ 17,200 രൂപയായി. വിളവെടുപ്പ്‌ വേളയെങ്കിലും ചരക്ക്‌ ക്ഷാമം ഇവിടെയും രൂക്ഷമാണ്‌.

ഇന്നത്തെ കമ്പോള നിലവാരം