image

24 March 2025 12:59 PM

Commodity

ത്രിബിൾ സെഞ്ചുറിയടിച്ച് വെളിച്ചെണ്ണ വില

MyFin Desk

ത്രിബിൾ സെഞ്ചുറിയടിച്ച് വെളിച്ചെണ്ണ വില
X

പ്രതികൂല കാലാവസ്ഥയിൽ തേയില ഉൽപാദനം ചുരുങ്ങിതിനിടയിൽ ചരക്ക്‌ സംഭരണത്തിന്‌ ഇറക്കുമതി രാജ്യങ്ങൾ തിടുക്കം കാണിച്ചു തുടങ്ങി. പകൽ താപനില കനത്തതോടെ ഉൽപാദകർ കൊളുന്ത്‌ നുള്ള്‌ നിർത്തി. വേനൽ മഴ ലഭ്യമായാൽ സ്ഥിതിഗതികളിൽ അൽപ്പം മാറ്റം പ്രതീക്ഷിക്കാം. കൊച്ചി ലേല കേന്ദ്രത്തിൽ നിന്നും ഓർത്തഡോക്‌സ്‌ ഇനം തേയില വാങ്ങാൻ അറബ്‌ രാജ്യങ്ങളും റഷ്യയും ഉത്സാഹിച്ചു. ആഭ്യന്തര വാങ്ങലുകാരും ലേലത്തിൽ താൽപര്യം കാണിച്ചു. സി റ്റി സി ഇനം തേയിലയ്‌ക്ക്‌ ആഭ്യന്തര ഡിമാൻറ്‌ അനുഭവപ്പെട്ടു.

കൊച്ചിയിൽ വെളിച്ചെണ്ണ വില വീണ്ടും വർദ്ധിച്ച്‌ ക്വിൻറ്റലിന്‌ സർവകാല റെക്കോർഡായ 25,300 രൂപയിലെത്തി. കൊപ്ര ക്ഷാമം രൂക്ഷമായതോടെ വില 16,600 രൂപയിൽ നിന്നും 16,900 രൂപയായി. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കൊപ്ര വില ടണ്ണിന്‌ 1850 ഡോളറാണ്‌. വേനൽ കനത്തതോടെ ഏലം ഉൽപാദന മേഖല വരണ്ട്‌ ഉണങ്ങുന്നു,കുളങ്ങളും കിണറുകളും വറ്റി തുടങ്ങിയത്‌ കൃഷി നാശത്തിന്‌ ഇടയാക്കുമെന്നാണ്‌ കർഷകരുടെ പക്ഷം. വൻകിട കർഷകർ ടാങ്കർ ലോറി വഴി തോട്ടങ്ങളിൽ വെളളം എത്തിക്കുന്നുണ്ടങ്കിലും ചെറുകിട കർഷകർക്ക്‌ ഉയർന്ന വാടക താങ്ങാനാവാത്ത അവസ്ഥാണ്‌. ഉൽപാദന മേഖലയിൽ ഇന്ന്‌ നടന്ന രണ്ട്‌ ലേലങ്ങളിലായി 78,000 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമാണ്‌.

ഇന്നത്തെ കമ്പോള നിലവാരം