image

9 Dec 2023 12:00 PM GMT

Commodity

അഞ്ചാമത് ഗ്ലോബൽ ഗോൾഡ് കൺവൻഷൻ ഡിസംബർ 12 ന് ദുബായിൽ

MyFin Desk

അഞ്ചാമത് ഗ്ലോബൽ ഗോൾഡ് കൺവൻഷൻ ഡിസംബർ 12 ന് ദുബായിൽ
X

Summary

  • നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും
  • ഐബിഎംസി ഇൻറ്റർനാഷണലാണ് സംഘാടകർ
  • യുഎഇ എല്ലാ സ്വർണ്ണ വ്യവസായ പങ്കാളികൾക്കും ആകർഷകമായ ഗോൾഡ് ഹബ്ബ്


കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കോൺഫറൻസായ ഗ്ലോബൽ ഗോൾഡ് കൺവൻഷൻ അഞ്ചാം എഡിഷൻ ഡിസംബർ 12 ന് ദുബായ് ബുർജ്ഖലീഫയിലെ അർമാനി ഹോട്ടലിൽ നടക്കും.

'യുഎഇ: ദി ഗ്ലോബൽ ഹബ് ഫോർ സസ്‌റ്റെയ്‌നബിൾ ഗോൾഡ് ആൻഡ് ബുള്ളിയൻ മാർക്കറ്റ്സ്' എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഐ സി സി യുഎഇ ചെയർമാൻ ഹുമൈദ് ബെൻ സലേം സമ്മേളനം ഉദ്‌ഘാടനം ചെയ്യും. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി മന്ത്രിമാർ, നയതന്ത്ര വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.

വിവിധ രാജ്യങ്ങളിൽ നിന്നായി 200 ലേറെ വാണിജ്യ പ്രതിനിധികളും സന്ദർശകരും കോൺഫറൻസിൽ പങ്കെടുക്കും. യുഎഇ ആസ്‌ഥാനമായ ധനകാര്യ സേവന ദാതാക്കളും ഇ-മാർക്കറ്റ് പ്ലെസ് ട്രേഡ് ഫ്ലോ സേവന ദാതാക്കളുമായ ഐബിഎംസി ഇൻറ്റർനാഷണലാണ് സംഘാടകർ. ഐ സി സി യുഎഇ, യുഎ ഇ ചേംബേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.

ആഗോള സ്വർണ്ണ വ്യവസായം അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിക്കുകയും യുഎഇ എല്ലാ സ്വർണ്ണ വ്യവസായ പങ്കാളികൾക്കും ഏറ്റവും ആകർഷകമായ ഗോൾഡ് ഹബ്ബായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഗോൾഡ് കൺവെൻഷൻ നടക്കുന്നതെന്നും സുസ്ഥിരതയെക്കുറിച്ചുള്ള Cസി ഒ പി 28 കോൺഫറൻസിന് യുഎഇ ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ചാണ് സുസ്ഥിരത എന്ന തീം തിരഞ്ഞെടുത്തിരിക്കുന്നതെന്നും , ”ഐബിഎംസി ഇന്റർനാഷണലിന്റെ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സജിത്ത് കുമാർ പികെ പറഞ്ഞു.