image

1 Nov 2023 12:00 PM GMT

Commodity

ഉത്തരേന്ത്യന്‍ വിപണി ലക്ഷ്യമാക്കി ചുക്ക്; വില ഇടിഞ്ഞ് കുരുമുളക്

Kochi Bureau

commodities market rate 01 11
X

Summary

  • ഉത്തരേന്ത്യയില്‍ നിന്നുള്ള ആവശ്യം ചുരുങ്ങുന്ന സാഹചര്യത്തില്‍ വരും ദിനങ്ങളില്‍ വിലയില്‍ നേരിയ കുറവ് അനുഭവപ്പെടാം.


ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ട കുരുമുളക് സംഭരണം പൂര്‍ത്തിയാക്കി ഒരു വിഭാഗം അന്തര്‍സംസ്ഥാന ഇടപാടുകാര്‍ രംഗത്ത് നിന്നും അകന്നത് ഉല്‍പ്പന്ന വില രണ്ട് ദിവസത്തിനിടയില്‍ ക്വിന്റ്റലിന് 400 രൂപ ഇടിയാന്‍ കാരണമായി. ഉത്തരേന്ത്യയില്‍ നിന്നുള്ള ആവശ്യം ചുരുങ്ങുന്ന സാഹചര്യത്തില്‍ വിലയില്‍ നേരിയ കുറവ് വരും ദിനങ്ങളില്‍ അനുഭവപ്പെടാം.

കേരളത്തില്‍ നിരക്ക് കുറഞ്ഞങ്കിലും ഉത്തരേന്ത്യയിലെ വന്‍കിട വിപണികളില്‍ ഉല്‍പ്പന്ന വിലയില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് അവിടെ നിന്നുള്ള വിവരം. അതായത് കര്‍ഷകരില്‍ നിന്നും വില ഇടിച്ച് ഉല്‍പ്പന്നം ശേഖരിച്ച് ഉയര്‍ന്ന വിലയ്ക്ക് തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്ന തന്ത്രമാണ് അവര്‍ ഇപ്പോര്‍ പ്രയോഗിക്കുന്നത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 60,500 രൂപയായി താഴ്ന്നു.

തണുപ്പകറ്റാന്‍ ചുക്ക്

ശൈത്യകാലത്തിന് തുടക്കം കുറിച്ചതോടെ ഉയര്‍ന്ന അളവില്‍ ചുക്ക് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും ലോറിമാര്‍ഗ്ഗം വടക്കേ ഇന്ത്യന്‍ വിപണികള്‍ ലക്ഷ്യമാക്കി നീങ്ങുന്നു. വരും ദിനങ്ങളില്‍ ഇടത്തരം ചുക്കിന് ആവശ്യം വര്‍ദ്ധിക്കുമെന്നാണ് വിപണി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. മികച്ചയിനം ചുക്കിനെ അപേക്ഷിച്ച് ക്വിന്റ്റലിന് 1500 രൂപ കുറഞ്ഞ് 32,000 രൂപയിലാണ് ഇടത്തരം ചുക്കിന്റെ വിപണനം നടക്കുന്നത്. ബെസ്റ്റ് ചുക്ക് വില 34,000 രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എതാണ്ട് അമ്പത് ശതമാനം വില ഉയര്‍ന്നതിനാല്‍ വാങ്ങല്‍തോത് കുറയാന്‍ ഇടയുണ്ട്. ഇതിനിടയില്‍ മികച്ചയിനം ചുക്കിന് അറബ് രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. കുരുമുളക് സംഭരണം പൂര്‍ത്തിയാക്കി.