image

30 May 2024 12:04 PM GMT

Commodity

റബര്‍ മുന്നേറ്റത്തില്‍; ഏലം സീസണ്‍ വൈകും

MyFin Desk

റബര്‍ മുന്നേറ്റത്തില്‍; ഏലം സീസണ്‍ വൈകും
X

Summary

  • മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് റബര്‍
  • കാലവര്‍ഷം സജീവമാക്കുന്നതോടെ റബര്‍ വില 200 ആയി ഉയരുമെന്ന പ്രതീക്ഷയില്‍ ഉല്‍പാദകര്‍
  • പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് ഉയര്‍ന്നേക്കും


സംസ്ഥാനത്ത് റബര്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് പ്രവേശിച്ചു. രൂക്ഷമായ റബര്‍ ഷീറ്റ് ക്ഷാമവും രാജ്യാന്തര വിപണിയിലെ ഉണര്‍വും ആഭ്യന്തര മാര്‍ക്കറ്റിന് കരുത്തു പകര്‍ന്നു. കൊച്ചിയില്‍ ഇന്ന് നാലാം ഗ്രേഡ് റബറിന് 300 രൂപ വര്‍ധിച്ച് 19,300 രൂപയായി. ലാറ്റക്സിനും ഒട്ടുപാലിനും നിരക്ക് ഉയര്‍ന്നങ്കിലും ഉല്‍പാദന മേഖലയില്‍ നിന്നും വില്‍പ്പനക്കാര്‍ കുറവാണ്. കാലവര്‍ഷം സജീവമാക്കുന്നതോടെ റബര്‍ വില 200 ലേയ്ക്ക് ചുവടുവെക്കുന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ഉല്‍പാദകര്‍. ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും റബര്‍ വില ഉയര്‍ന്നു.

ഏലം

ഏലം കര്‍ഷകരെ ആവേശം കൊള്ളിച്ച് ശരാശരി ഇനങ്ങളുടെ വില ഇന്ന് കിലോ 2300 രൂപയിലേയ്ക്ക് ഉയര്‍ന്നു. സീസണ്‍ വൈകുമെന്ന് വ്യക്തമായതാണ് വാങ്ങലുകാരെ മത്സരിച്ച് ചരക്ക് സംഭരണത്തിന് പ്രേരിപ്പിച്ചത്. മുക്കാല്‍ ലക്ഷം കിലോ ഏലക്കയുടെ കൈമാറ്റം ഇന്ന് നടന്നു. കയറ്റുമതിക്കാര്‍ മികച്ചയിനങ്ങള്‍ 3300 രൂപയ്ക്കും സംഭരിച്ചു.

നാളികേരം

തമിഴ്നാട്ടില്‍ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ സ്റ്റെഡിയായി നിലകൊണ്ടത് കേരളത്തിലും നാളികേരോല്‍പ്പന്നങ്ങള്‍ക്ക് താങ്ങ് പകര്‍ന്നു. മാസാരംഭമായതിനാല്‍ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാര്‍.