image

4 Jun 2024 12:38 PM GMT

Commodity

അറബ് പിന്തുണയില്‍ ഏലക്ക; ആശങ്കയില്‍ റബര്‍ വിപണി

MyFin Desk

അറബ് പിന്തുണയില്‍ ഏലക്ക; ആശങ്കയില്‍ റബര്‍ വിപണി
X

Summary

  • വിദേശ റബര്‍ വിപണികളില്‍ നിന്നും പ്രതികൂല വാര്‍ത്ത
  • നേട്ടമില്ലാതെ നാളികേര വിപണി
  • അറബ് രാജ്യങ്ങളുടെ പിന്തുണയില്‍ ഏലക്ക മികവ് നിലനിര്‍ത്തി.


വിദേശ റബര്‍ വിപണികളില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ആഭ്യന്തര റബര്‍ മേഖലയെ പിടിച്ച് ഉലക്കുമോയെന്ന ആശങ്കയിലാണ് ഉല്‍പാദകര്‍. ക്രൂഡ് ഓയിലിന് അപ്രതീക്ഷിതമായി സംഭവിച്ച മൂന്ന് ശതമാനം വില തകര്‍ച്ചയുടെ ആഘാതം ഏഷ്യന്‍ റബര്‍ അവധി വ്യാപാരത്തിലും പ്രതീഫലിച്ചത് ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് വിപണികളെ സമ്മര്‍ദ്ദത്തിലാക്കി. ഈ വിപണികളില്‍ റബര്‍ വില ഇന്ന് രണ്ട് ശതമാനം കുറഞ്ഞു. ഇതിന്റെ പ്രതിഫലനമെന്നാണം മുഖ്യ റബര്‍ കയറ്റുമതി രാജ്യങ്ങളിലും ഷീറ്റ് വില താഴ്ന്നു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ 19,400 രൂപയില്‍ സ്റ്റെഡിയാണ്.

ഏലം

അറബ് രാജ്യങ്ങളുടെ പിന്തുണയില്‍ ഏലക്ക മികവ് നിലനിര്‍ത്തി. ശരാശരി ഇനങ്ങളും വലിപ്പം കൂടിയ ഇനങ്ങളും ശേഖരിക്കാന്‍ കയറ്റുമതി മേഖല കാണിക്കുന്ന ഉത്സാഹം ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്റ പച്ചപ്പ് വര്‍ധിപ്പിച്ചു. മികച്ചയിനങ്ങളുടെ വില ഇന്ന് കിലോ 3144 രൂപ വരെ കയറിയപ്പോള്‍ ശരാശരി ഇനങ്ങള്‍ 2384 രൂപയില്‍ ലേലം കൊണ്ടു.

നാളികേരം

നാളികേരോല്‍പ്പന്ന വിപണിയിലെ മ്ലാനത വിട്ടുമാറിയില്ല. തമിഴ്നാട്ടില്‍ കൊപ്ര സംഭരണം അവസാനഘട്ടത്തില്‍ നീങ്ങുന്നതിനാല്‍ ഓയില്‍ മില്ലുകാര്‍ ചരക്ക് ശേഖരിക്കാതെ രംഗത്ത് നിന്നും അല്‍പ്പം വിട്ടു നില്‍ക്കുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ സീസണില്‍ സംഭരിച്ച ചരക്കും കേന്ദ്ര ഏജന്‍സില്‍ കെട്ടികിടക്കുന്നത് വിപണിയുടെ മുന്നേറ്റത്തിന് ഭീഷണിയാവുമെന്ന് വ്യാപാര രംഗം.

കൊച്ചിയില്‍ കൊപ്ര 9800 ലും തമിഴ്നാട്ടില്‍ 9250 രൂപയിലുമാണ്.