image

31 May 2024 11:57 AM GMT

Commodity

ഏലക്ക സംഭരണം മുന്നേറുന്നു; റബര്‍ വിലയില്‍ ചാഞ്ചാട്ടം

MyFin Desk

ഏലക്ക സംഭരണം മുന്നേറുന്നു; റബര്‍ വിലയില്‍ ചാഞ്ചാട്ടം
X

Summary

  • അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കുരുമുളക് സംഭരണത്തിന് ഉത്സാഹിച്ചു.
  • വാരാന്ത്യ ദിനമായതിനാല്‍ ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളില്‍ റബര്‍ അവധി നിരക്കുകളില്‍ ഇന്ന് തിരുത്തല്‍ സംഭവിച്ചു.
  • ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു


ചൈനീസ് വ്യവസായിക മേഖലയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ലെന്ന വിലയിരുത്തലുകള്‍ രാജ്യാന്തര റബര്‍ വിലയില്‍ ചാഞ്ചാട്ടം ശക്തമാക്കി. അതേസമയം രൂക്ഷമായ ചരക്ക് ക്ഷാമം ഇന്ത്യന്‍ റബറിന് താങ്ങായി. സംസ്ഥാനത്ത് നാലാം ഗ്രേഡ് ഷീറ്റ് വില മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി രണ്ട് ദിവസം തുടര്‍ച്ചയായി 19,300 രൂപയില്‍ വിപണനം നടന്നു. ചരക്ക് ക്ഷാമം മൂലം ഒട്ടുപാല്‍, ലാറ്റക്സ് വിലകള്‍ ക്വിന്റ്റലിന് 200 രൂപ ഉയര്‍ന്നു. വാരാന്ത്യ ദിനമായതിനാല്‍ ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളില്‍ റബര്‍ അവധി നിരക്കുകളില്‍ ഇന്ന് തിരുത്തല്‍ സംഭവിച്ചു.

കുരുമുളക്

അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കുരുമുളക് സംഭരണത്തിന് ഉത്സാഹിച്ചു. ഉത്തരേന്ത്യന്‍ കറി മസാല, പൗഡര്‍ വ്യവസായികളില്‍ നിന്നുള്ള ഡിമാന്റ് മികവിന് അവസരം ഒരുക്കി. കര്‍ഷകര്‍ വില്‍പ്പന നിയന്ത്രിച്ചതിനാല്‍ വാങ്ങലുകാര്‍ക്ക് വില ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 60,900 രൂപ.

ഏലം

ശാന്തപാറയില്‍ നടന്ന ഏലക്ക ലേലത്തില്‍ വാങ്ങല്‍ താല്‍പര്യം ശക്തമായിരുന്നു. ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു. ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 2148 രൂപയിലും മികച്ചയിനങ്ങള്‍ 2786 രൂപയില്‍ ലേലം നടന്നു. മൊത്തം 17,140 കിലോ ഏലക്കയുടെ ലേലം നടന്നു.