image

6 May 2024 12:13 PM GMT

Commodity

കൊക്കോയ്ക്കും കുരുമുളകിനും നല്ലകാലം

MyFin Desk

കൊക്കോയ്ക്കും കുരുമുളകിനും നല്ലകാലം
X

Summary

  • കൊക്കോ വിളവെടുപ്പ് പുരോഗമിക്കുന്നു
  • കൊക്കോ ക്ഷാമം മാറാതെ ആഫ്രിക്കന്‍ രാജ്യങ്ങള്‍
  • ചരക്ക് ക്ഷാമത്തെ മുന്നില്‍ കണ്ട് കുരുമുളക്.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഫണ്ടുകള്‍ കൊക്കോയില്‍ ലാഭമെടുപ്പിന് ഇറങ്ങിയത് ഉല്‍പ്പന്ന വിലയില്‍ അതി ശക്തമായ തിരുത്തല്‍ സൃഷ്ടിച്ചു. എന്നാല്‍ ഇന്ത്യന്‍ വിപണിക്ക് കാര്യമായ പരിക്കില്ല. രൂക്ഷമായ ക്ഷാമ കൊക്കോയെ ടണ്ണിന് 4000 ഡോളറില്‍ നിന്നും സര്‍വകാല റെക്കോര്‍ഡായ 12,260 വരെ ഉയര്‍ത്തിയ ഘട്ടത്തിലാണ് നിക്ഷേപകര്‍ ലാഭമെടുപ്പിന് ഇറങ്ങിയത്. റെക്കോര്‍ഡ് വിലയില്‍ നിന്നും 8522 ഡോളറിലേയ്ക്ക് ഇടിഞ്ഞത് പുതിയ വാങ്ങലുകാരെ ആകര്‍ഷിക്കുമെന്ന നിഗമനത്തിലാണ് രാജ്യാന്തര വിപണി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊക്കോയ്ക്ക് നേരിട്ട ക്ഷാമം ഇനിയും വിട്ടുമാറിയില്ലെന്നത് വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. കേരളത്തില്‍ കൊക്കോ കിലോ 1070 വരെ കയറിയ ശേഷം 1000 രൂപയിലാണ്, ചോക്ലേറ്റ് വ്യവസായികള്‍ ഹൈറേഞ്ച് കേന്ദ്രീകരിച്ച് ചരക്ക് സംഭരിക്കുന്നുണ്ട്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ഉല്‍പാദകരും വന്‍ ആവേശത്തിലാണ്.

മികവില്‍ കുരുമുളക് വിപണി

അന്താരാഷ്ട്ര കുരുമുളക് വിപണി മികവിലാണ്. മുഖ്യ ഉല്‍പാദന രാജ്യങ്ങളെല്ലാം ചരക്ക് ക്ഷാമത്തെ മുന്നില്‍ കണ്ട് ഉയര്‍ന്ന വിലയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 7300 ഡോളര്‍, ശ്രീലങ്ക 6000 ഡോളറില്‍ നീങ്ങുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ 5000 ഡോളറിനാണ് ക്വട്ടേഷന്‍ ഇറക്കുന്നത്. മുന്നിലുള്ള മുന്ന് മാസങ്ങളില്‍ ഉല്‍പ്പന്ന വിലയില്‍ ശക്തമായ മുന്നേറ്റം കണക്ക് കൂട്ടി സ്റ്റോക്കിസ്റ്റുകള്‍ മുളക് ഇറക്കുന്നില്ല. ഗാര്‍ബിള്‍ഡ് കുരുമുളക് വില 59,500 രൂപ. നിലവിലെ ചരക്ക് ക്ഷാമം നിരക്ക് 60,000 ലേയ്ക്ക് ഉയര്‍ത്താം.