image

27 Dec 2024 12:55 PM GMT

Commodity

അവധി ആഘോഷങ്ങളിൽ കാർഷിക വിപണി, ഏലക്കക്ക്‌ ഡിമാന്റ്‌

MyFin Desk

commodity market rate updation
X

വിപണിയിലും ഉൽപാദന കേന്ദ്രങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കുരുമുളക്, കാപ്പി, കൊക്കോ, ചുക്ക്, മഞ്ഞൾ, ജാതിക്ക, അടയ്ക്ക തുടങ്ങിയവയുടെ വരവ് കുറഞ്ഞ അളവിലാണ്. ക്രിസ്തുമസിനോട് അനുബന്ധിച്ച് അവധി ആഘോഷങ്ങളിലേയ്ക്ക് കാർഷിക മേഖല തിരിഞ്ഞ സാഹചര്യത്തിൽ ഇനി ന്യൂഇയർ ആഘോഷങ്ങളും കഴിഞ്ഞേ വിപണികളിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാനാവു.

സംസ്ഥാനത്ത് പിന്നിട്ട മാസങ്ങളിൽ വരൾച്ച മൂലം ഏലക്ക ഉൽപാദനത്തിൽ സംഭവിച്ച ഇടിവ് വരും മാസങ്ങളിലും നിലനിൽക്കുമെന്ന സൂചന കണക്കിലെടുത്താൽ ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ചരക്ക് വരവിലെ കുറവ് പുതുവർഷത്തിലും തുടരാം. വണ്ടൻമേട് നടന്ന ലേലത്തിൽ മൊത്തം 47,224 കിലോഗ്രാം ഏലക്ക വന്നതിൽ 46,908 കിലോയും കൈമാറി. മികച്ചയിനങ്ങൾ കിലോ 3292 രൂപയിലും ശരാശരി ഇനങ്ങൾ 2898 രൂപയിലും ലേലം നടന്നു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യകാരുടെ വരവ് മുന്നിൽ കണ്ട് എക്സ്പോർട്ടർമാർ വലിപ്പം കൂടിയ ഇനം ഏലക്കയിൽ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്.

വർഷാന്ത്യം അടുത്തതോടെ ഏഷ്യൻ റബർ അവധി വ്യാപാരങ്ങളിൽ ഊഹക്കച്ചവടക്കാർ ബാധ്യതകൾ കുറക്കാൻ നടത്തിയ നീക്കം വിലക്കയറ്റം സൃഷ്ടിച്ചു. ജപ്പാൻ നാണയമായയെന്നിൻറ വിനിമയ മൂല്യം ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിഞ്ഞത് വിദേശ നിക്ഷേപകരുടെ ശ്രദ്ധ റബറിലേയ്ക്ക് തിരിച്ചു. കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില 19,461 രൂപയിൽ നിന്നും 19,561 രൂപയായി. ഏഷ്യൻ മാർക്കറ്റുകളിൽ റബർ വില ഉയരുമെന്ന സൂചനകളെ തുടർന്ന് ടയർ വ്യവസായികൾ സംസ്ഥാനത്തെ മുഖ്യ വിപണികളിൽ പിടിമുറുക്കിയതോടെ നാലാം ഗ്രേഡ് ഷീറ്റ് വില 18,700 ൽ നിന്നും 18,800രൂപയായി.നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും ഉയർന്നു, കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 100 രൂപകയറി 21,900 രൂപയായി. കൊപ്ര 14,500 ലേയ്ക്ക് ഉയർന്നു.