image

27 Sep 2024 10:13 AM GMT

Commodity

വെളിച്ചെണ്ണ വില റെക്കോര്‍ഡ് കുതിപ്പില്‍

MyFin Desk

a kitchen budget slick with coconut oil
X

Summary

  • വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 210-220 രൂപയാണ് സാധാരണ വിപണി വില


വെളിച്ചെണ്ണ വില റെക്കോര്‍ഡ് കുതിപ്പില്‍. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 60 രൂപ വരെയാണ് വര്‍ധിച്ചത്.

അടുക്കള ബജറ്റിനെ താളം തെറ്റിക്കുകയാണ് വെളിച്ചെണ്ണ വില. ക്വിന്റലിന് 19,500 രൂപവരെയാണ് നിലവില്‍ വിപണി വില. തേങ്ങവില 65 രൂപയിലെത്തിയതാണ് വെളിച്ചെണ്ണ വില ഉയരാന്‍ കാരണം. വില കൂടിയതോടെ തേങ്ങ ക്ഷാമവും വിപണിയിലുണ്ട്. ഉല്‍പ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്. ഓണക്കാലത്ത് വില ഉയര്‍ന്നപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും തേങ്ങ വിറ്റഴിച്ചിരുന്നു. അതേസമയം വില ഇനിയും ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ പൂഴ്ത്തിവയ്പ്പും നടക്കുന്നുണ്ട്.

തേങ്ങ വില കൂടിയതോടെ കൊപ്ര ഉല്‍പാദനം പലരും നിര്‍ത്തിയിട്ടുണ്ട്. ഒരുമാസംകൊണ്ട് ഒരുലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 60 രൂപ വരെ വര്‍ധിച്ചു. വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 210-220 രൂപയാണ് സാധാരണ വിപണി വില. ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് 220 രൂപയ്ക്കുമുകളിലാണ് വില.