image

23 Sep 2024 12:43 PM GMT

Commodity

നാളികേരത്തിന് നല്ലകാലം; റബര്‍വില താഴോട്ട്

MyFin Desk

നാളികേരത്തിന് നല്ലകാലം;  റബര്‍വില താഴോട്ട്
X

Summary

  • പച്ചതേങ്ങവിലകിലോ 54 രൂപയിലേയ്ക്ക് ഉയര്‍ന്നു
  • രാജ്യാന്തരറബര്‍ വിപണിയില്‍ വാങ്ങല്‍ താല്‍പര്യം ചുരുങ്ങി


നാളികേരത്തിന് വില ഉയര്‍ന്നതോടെ വിളവെടുപ്പിന് കര്‍ഷകര്‍ നീക്കംതുടങ്ങി.

വിപണിയിലെഉണര്‍വ് കണ്ട് ഇളനീര്‍ വിളവെടുപ്പിനും ഒരുവിഭാഗം ഒരുങ്ങിയിട്ടുണ്ട്. പച്ചതേങ്ങവിലകിലോ 54 രൂപയിലേയ്ക്ക് ഉയര്‍ന്നതാണ് ചെറുകിടകര്‍ഷകരെ തിരക്കിട്ടുള്ള വിളവെടുപ്പിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മൊത്തവിപണിയില്‍ കൊപ്രകിലോ 122രൂപയിലേയ്ക്ക് കയറിയസാഹചര്യത്തില്‍ വെളിച്ചെണ്ണവില വീണ്ടുംഉയരുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

എണ്ണവിലകിലോ 186രൂപയാണ്. ഇതിനിടയില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ഉത്സവകാല ഡിമാന്റ്റില്‍ ഉണ്ടകൊപ്ര വിലയും ഉയര്‍ത്തി.

ഏലം വിളവെടുപ്പ് ഊജിതമായതിനൊപ്പം ലേലത്തിനുള്ള ചരക്ക് വരവിലും വന്‍ കുതിച്ചുചാട്ടം. വണ്ടന്‍മേട് നടന്നലേലത്തില്‍ ഒരുലക്ഷംകിലോയ്ക്ക് അടുത്തചരക്ക് വില്‍പ്പനയ്ക്ക് വന്നു. മൊത്തം 99,170 കിലോഗ്രാംഏലക്കവന്നതില്‍ 98,312 കിലോയുംഇടപാടുകാര്‍ ശേഖരിച്ചു. ആഭ്യന്തരവ്യാപാരികളാണ് കൂടുതല്‍ ഏലക്കശേഖരിച്ചത്, നവരാത്രി, ദീപാവലിഓര്‍ഡറുകള്‍ മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണത്തിന്റെ ഭാഗമാണ്. ശരാശരി ഇനങ്ങളുടെ വിലകിലോ 2397 രൂപയിലേയ്ക്ക് എത്തിയിട്ടുണ്ട്. മികച്ചയിനംഏലക്ക ഈ മാസത്തെഏറ്റവുംഉയര്‍ന്നനിരക്കായകിലോ 3278 രൂപയില്‍ കൈമാറി.

രാജ്യാന്തരറബര്‍ വിപണിയില്‍ വാങ്ങല്‍ താല്‍പര്യം ചുരുങ്ങിയത് അവധിവിലകളില്‍ സാങ്കേതികതിരുത്തലിന് ഇടയാക്കി. ജപ്പാനില്‍ റബറിന് നേരിട്ടതളര്‍ച്ചമറ്റ് വിപണികളിലുംപ്രതിഫലിച്ചത് ബാങ്കോക്കില്‍ ഷീറ്റ് വിലകുറയാന്‍ കാരണമായി.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പുലര്‍ച്ചെമഴ അനുഭവപ്പെട്ടത് റബര്‍ ടാപ്പിങിന് തടസമുളവാക്കിയെങ്കിലും വ്യവസായികള്‍ വിലഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ തയ്യാറായില്ല,നാലാംഗ്രേഡ്കിലോ 5 രൂപകുറഞ്ഞ് 227രൂപയിലെത്തി.