2 April 2024 10:57 AM GMT
Summary
- പഞ്ചസാര, പാം ഓയില്‍, കൊക്കോ ഒരു ചേക്ലേറ്റിന് വേണ്ട എല്ലാം വില വര്‍ധനയിലാണ്
- കാപ്പിയ്ക്ക് ഡിമാന്റ് ഉയര്‍ന്നത് വില വര്‍ധനയിലേക്ക് നയിച്ചു
- 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കൊക്കോ വില നില്‍ക്കുന്നത്.
നാണ്യ വിളകള്‍ക്ക് വില കുതിച്ചുകയരുകയാണ്. പ്രിയ്യപ്പെട്ട ഭക്ഷണങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ ഉടനെ കണ്ടു തുടങ്ങും. കൊക്കോ, പാം ഓയില്‍, പഞ്ചസാര, ഏലം എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധനവുമാണ്ടായിട്ടുണ്ട്. അതിനാല്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തിന് വിലയേറുമെന്നു തന്നെയാണ് വിപണിയിലെ സംസാരം. ഇതില്‍ മിന്നും താരമായി മാറിയിരിക്കുകയാണ് ചോക്ലേറ്റ്. മുന്‍പെങ്ങുമില്ലാത്ത തരത്തിലാണ് കൊക്കോ വില കയറുന്നത്.
കൊക്കോ
കൊക്കോയുടെ വില എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. 40 വര്‍ഷത്തിനിടിയുള്ള ഏറ്റവും രൂക്ഷമായ ക്ഷമമാണ് കൊക്കോ വിലയെ ഈ കുതിപ്പിലേക്ക് നയിച്ചിരിക്കുന്നത്. ഉത്പാദനത്തിലെ കുറവാണ് ഇതിന് കാരണം. ആഫ്രിക്കന്‍ രാജ്യങ്ങളാണ് വിപണിയിലെ 70 ശതമാനം കൊക്കോ ആവശ്യവും നിറവേറ്റുന്നത്. ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പാദന ഇടിവാണ് കോക്കോ വിലയെ നയിക്കുന്നത്. കൊക്കോ വില ഒരു ടണ്ണിന് 10,000 ഡോളറില്‍ കൂടുതലായി ഉയര്‍ന്നു. ജനുവരി മാര്‍ച്ച് പാദത്തില്‍ കൊക്കോ വില മുമ്പത്തേതിനേക്കാള്‍ ഇരട്ടിയായി.
ചരക്കുകളുടെ വിലയില്‍ കുത്തനെയുള്ള വര്‍ധനവാണുള്ളത് ലാഭക്ഷമതയെ പണപ്പെരുപ്പം പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാല്‍ വിപണി സസൂക്ഷമാണ് സ്ഥിതിതികള്‍ വിലയിരുത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 150 ശതമാനത്തിലധികം വര്‍ധനയാണ് കൊക്കോ വിലയില്‍ ഉണ്ടായിരിക്കുന്നത്. കൊക്കോ ബട്ടറിന് 300 ശതമാനവും വില വര്‍ധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചാല്‍ പാക്ക് ചെയ്തത് അടക്കമുള്ള ഭക്ഷ്യ സാധനങ്ങളുടെ വിലയെ സാരമായി ബാധിക്കും. ഇത് കമ്പനികളുടെ ലാഭം കുറക്കും, വിപണി വിഹിതം വരെ നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്കെത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചോക്ലേറ്റ്്, മറ്റ് പഞ്ചസാര അധിഷ്ട്ത മിഠായികളുടെ വില വര്‍ധനയോ പാക്കറ്റ് വലുപ്പം ചെറുതാക്കലോ ആണ് കമ്പനികള്‍ ആലോചിക്കുന്നത്.
പാം ഓയില്‍
പാം ഓയില്‍ വിലയും 10 ശതമാനം വളര്‍ച്ച സ്വന്തമാക്കിയിട്ടുണ്ട്. മലേഷ്യ ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും പാമോയില്‍ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്ത് ശതമാനം വര്‍ധനവിന് കാരണമായി. ഈ വിലക്കയറ്റം ജൂണ്‍ ആദ്യം വരെ തുടരുമെന്നാണ് കണക്കാക്കുന്നത്.
മോശമല്ലാതെ കാപ്പി
ഇന്ത്യന്‍ കാപ്പിക്കും ഡിമാന്റേറുകയാണ്. റോബസ്റ്റ കാപ്പി വിഭാഗത്തിനാണ് ആവശ്യക്കാരേറെ. കാലാനുസൃതമല്ലാത്ത മഴ, തൊഴിലാളി ക്ഷാമം, ഡിമാന്റ് വര്‍ധനവ് എന്നിവയാണ് കാപ്പി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍.
മോത്തിലാല്‍ ഓസ്വാളിന്റെ ഏറ്റവും പുതിയ ചരക്ക് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചസാരയുടെ വില 10.8 ശതമാനം ഉയര്‍ന്നെന്നാണ് , നിലവില്‍ വില ക്വിന്റലിന് 3,800 രൂപയാണ്.