image

11 April 2024 10:48 AM GMT

Commodity

നഷ്ടം അഭിമുഖീകരിച്ച് ചോക്ലേറ്റ് കമ്പനികള്‍

MyFin Desk

cocoa price hike, chocolate companies profits down
X

Summary

  • 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കൊക്കോ
  • ആഫ്രിക്കയിലെ ഉത്പാദന ക്ഷാമമാണ് വില വര്‍ധനവിന് കാരണം
  • ജനുവരി മാര്‍ച്ച് പാദത്തില്‍ കൊക്കോ വില മുമ്പത്തേതിനേക്കാള്‍ ഇരട്ടിയായി.


കോക്കോ വില വര്‍ധിച്ചതോടെ ചോക്ലേറ്റ് കമ്പനികളൊക്കെ നട്ടം തിരിയുകയാണ്. ലാഭം കുത്തനെ കുറഞ്ഞതായാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. സ്വിസ് ചോക്ലേറ്റ് കമ്പനിയായ ബാരി കാലെബോട്ട് പറയുന്നത് ഫെബ്രുവരി വരെയുള്ള കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അറ്റാദായം മൂന്നില്‍ രണ്ട് ശതമാനം ഇടിഞ്ഞ 84.9 ദശലക്ഷം ഡോളറിലെത്തിയതായി കമ്പനി അറിയിച്ചു.

ഈ ആഴ്ചയില്‍ ന്യൂയോര്‍ക്ക് കൊക്കോ ഫ്യൂച്ചറുകള്‍ ഒരു ടണ്ണിന് ഏകദേശം 10,500 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി, വര്‍ഷത്തിന്റെ തുടക്കം മുതല്‍ 140 ശതമാനം ഉയര്‍ന്നു. വിതരണത്തെ കുറിച്ചുള്ള കഴിഞ്ഞ വര്‍ഷത്തെ ആശങ്കകള്‍ക്ക് ശേഷമാണ് 60 ശതമാനത്തിലധികം വരുന്ന ഈ വര്‍ധന. വിലക്കയറ്റം വിപണിയെ ബാധിച്ചതിനാല്‍ കൊക്കോ വില്‍പ്പന അളവ് 0.7 ശതമാനം കുറഞ്ഞുതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കൊക്കോയുടെ വില എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. 40 വര്‍ഷത്തിനിടിയുള്ള ഏറ്റവും രൂക്ഷമായ ക്ഷമമാണ് കൊക്കോ വിലയെ ഈ കുതിപ്പിലേക്ക് നയിച്ചിരിക്കുന്നത്. ഉത്പാദനത്തിലെ കുറവാണ് ഇതിന് കാരണം. ആഫ്രിക്കന്‍ രാജ്യങ്ങളാണ് വിപണിയിലെ 70 ശതമാനം കൊക്കോ ആവശ്യവും നിറവേറ്റുന്നത്. ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പാദന ഇടിവാണ് കോക്കോ വിലയെ നയിക്കുന്നത്. കൊക്കോ വില ഒരു ടണ്ണിന് 10,000 ഡോളറില്‍ കൂടുതലായി ഉയര്‍ന്നു. ജനുവരി മാര്‍ച്ച് പാദത്തില്‍ കൊക്കോ വില മുമ്പത്തേതിനേക്കാള്‍ ഇരട്ടിയായി.

ചരക്കുകളുടെ വിലയില്‍ കുത്തനെയുള്ള വര്‍ധനവാണുള്ളത് ലാഭക്ഷമതയെ പണപ്പെരുപ്പം പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാല്‍ വിപണി സസൂക്ഷമാണ് സ്ഥിതിതികള്‍ വിലയിരുത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 150 ശതമാനത്തിലധികം വര്‍ധനയാണ് കൊക്കോ വിലയില്‍ ഉണ്ടായിരിക്കുന്നത്. കൊക്കോ ബട്ടറിന് 300 ശതമാനവും വില വര്‍ധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചാല്‍ പാക്ക് ചെയ്തത് അടക്കമുള്ള ഭക്ഷ്യ സാധനങ്ങളുടെ വിലയെ സാരമായി ബാധിക്കും. ഇത് കമ്പനികളുടെ ലാഭം കുറക്കും, വിപണി വിഹിതം വരെ നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്കെത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചോക്ലേറ്റ്്, മറ്റ് പഞ്ചസാര അധിഷ്ട്ത മിഠായികളുടെ വില വര്‍ധനയോ പാക്കറ്റ് വലുപ്പം ചെറുതാക്കലോ ആണ് കമ്പനികള്‍ ആലോചിക്കുന്നത്.