image

14 Nov 2024 12:54 PM GMT

Commodity

ഏലം വിലയിൽ കുതിപ്പ്, കിലോയ്ക്ക് 2700 കടന്നു

MyFin Desk

commodity market updates
X

ജൈവ ഏലത്തിന് ശബരിമലയിൽ നിന്നും ഓർഡറുകളെത്തിയത് കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് സമ്മാനിക്കും. 4000 കിലോ ജൈവ ഏലക്കയാണ് അരവണയിൽ ചേർക്കാൻ ദേവസംബോർഡ് ശേഖരിക്കുന്നത്. മണ്ഡലകാലത്തെ ആവശ്യങ്ങൾക്കായി ഏകദേശം 12 ടൺ ഏലക്ക ശബരിയിൽ ആവശ്യമുണ്ട്. ജൈവ ഏലക്ക ഉൽപാദനത്തിന് മുൻ തുക്കം നൽകിയാൽ മികച്ച ഒരുവിപണി കർഷകർക്ക് ഉറപ്പ് വരുത്തനാവും. ആഭ്യന്തരവാങ്ങലുകാർ ക്രിസ്തുമസ് മുന്നിൽ കണ്ടുള്ള വാങ്ങലുകൾക്ക് ഉത്സാഹിച്ചു. ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 3104 രൂപയിലുംശരാശരിഇനങ്ങൾ 2738 രൂപയിലുംകൈമാറി. വലിപ്പം കൂടിയവയ്ക്ക് കയറ്റുമതി ഡിമാൻറ് നിലവിലുണ്ട്.

അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ ക്രിസ്തുമസിനുള്ളഅവസാന ഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നു. യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയെറ്റ്നാമും ഇന്തോനേഷ്യയും നിരക്ക്അ ൽപ്പം താഴ്ത്തി ചരക്ക് വാഗ്ദാനംചെയ്തു. ഇതു രാജ്യങ്ങളും ടണ്ണിന് 6500 ഡോളർ ആവശ്യപ്പെട്ടു. ബ്രസീലിൽ 6000 ഡോളറിന്മുളക് വാഗ്ദാനം ചെയുന്നുണ്ട്. ഇന്ത്യൻ കുരുമുളക് വിലടണ്ണിന് 8000 ഡോളറാണ്. ഹൈറേഞ്ചിൽ നിന്നും കൊച്ചി മാർക്കറ്റിലേയ്ക്കുള്ള ചരക്ക് വരവ് ശക്തമല്ല, അൺ ഗാർബിൾഡ് കുരുമുളക് കിലോ 657രൂപ.

ഏഷ്യൻ റബർ അവധി വ്യാപാര രംഗം തിരിച്ചുവരവിൻറ സൂചനകൾ പുറത്തുവിട്ടു. ഇടപാടുകളുടെ ആദ്യപകുതിയിൽ ജപ്പാനിൽ 340 യെന്നിന് മുകളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങൾ റബർ നടത്തി. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ റബർവില 352 യെന്നിലേയ്ക്ക് ഉയർന്നത് കണക്കിലെടുത്താൽ നാളെ രാജ്യാന്തര വില ഉയരാൻ സാധ്യത. ബാങ്കോക്കിൽ ഷീറ്റ് വില 192 രൂപയായി താഴ്ന്നാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് നാലാംഗ്രേഡ് റബർ കിലോ 182 രൂപയിൽ സ്റ്റെഡിയാണ്. കാർഷിക മേഖല റബർ ടാപ്പിങിന് ഉത്സാഹിക്കുന്നതിനാൽ നവംബർ രണ്ടാം പകുതിയിൽ ഷീറ്റ്, ലാറ്ക്സ് ലഭ്യതയുംഉയരും.