9 Nov 2023 5:45 PM IST
Summary
- തുലാ വര്‍ഷത്തിന്റ കടന്ന് വരവ് മൊത്തം ഉല്‍പാദനത്തില്‍ കുറവിന് കാരണമാകും
തുലാമഴ കാപ്പി കര്‍ഷകരെ ആശങ്കയിലാക്കുന്നു, മഴ ശക്തിപ്രപിച്ചാല്‍ കാപ്പിക്കുരു അടര്‍ന്ന് നിലത്തു വീഴുമെന്നത് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. വയനാട് മേഖലയിലെ പല തോട്ടങ്ങളിലും കാപ്പിക്കുരു മൂത്ത് വിളയുന്ന അവസരമാണ്. എല്‍നിനോ മൂലം കാലവര്‍ഷം ദുര്‍ബലമായത് കാപ്പിയെ സംബന്ധിച്ച് അനുകൂലമായി, മഴയില്‍ കാപ്പി പൂക്കള്‍ അടര്‍ന്ന് വിഴുന്നത് ഒഴിവായതിനാല്‍ ഉല്‍പാദനം ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കാപ്പി കർഷകർ. എന്നാല്‍ തുലാ വര്‍ഷത്തിന്റ കടന്ന് വരവ് മൊത്തം ഉല്‍പാദനത്തില്‍ കുറവിന് കാരണമാകുമെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെ ഭയം. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകത്തിലും മഴ കാപ്പി കൃഷിയെ ബാധിക്കുമെന്ന അവസ്ഥയാണ്. റോബസ്റ്റ കാപ്പി കിലോ 138 രൂപയിലും പരിപ്പ് 245 രൂപയിലുമാണ്.
വില ഉയര്‍ത്തി ഏലക്ക
ഉത്സവ വേളയിലെ അവസാനഘട്ട വാങ്ങലുകള്‍ ഏലക്ക വില ഉയര്‍ത്തി. സുഗന്ധഗിരിയില്‍ നടന്ന ലേലത്തിന് 59,000 കിലോഗ്രാം ചരക്ക് വന്നതില്‍ 55,500 കിലോയും വിറ്റഴിഞ്ഞു, ആഭ്യന്തര വാങ്ങലുകാര്‍ക്കൊ പ്പം കയറ്റുമതി സമൂഹവും ഏലക്കയില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനങ്ങള്‍ കിലോ 2441 രൂപയിലും ശരാശരി ഇനങ്ങള്‍ 1544 രൂപയിലും കൈമാറി.
റബര്‍ വിലയില്‍ ചാഞ്ചാട്ടം
രാജ്യാന്തര റബര്‍ വിലയിലെ ചാഞ്ചാട്ടം മുന്‍ നിര്‍ത്തി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ ഷീറ്റ് സംഭരണതോത് കുറച്ചു. ഇനി ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം അവര്‍ വിപണിയില്‍ തിരിച്ച് എത്താന്‍ ഇടയുള്ളൂ.. കാലാവസ്ഥ അനൂകുലമായതോടെ റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് നിത്യേനെ ഉയരുന്നതായാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. നാലാം ഗ്രേഡ് റബര്‍ കിലോ 155 രൂപയില്‍ വിപണനം നടന്നു.