image

14 Feb 2024 12:12 PM GMT

Commodity

റബര്‍ വെട്ട് പ്രതിസന്ധിയില്‍; ഏലം വില ഉയര്‍ന്നു

MyFin Desk

റബര്‍ വെട്ട് പ്രതിസന്ധിയില്‍; ഏലം വില ഉയര്‍ന്നു
X

Summary

  • ഒട്ടുപാലിന് പോലും കടുത്ത ക്ഷാമം നേരിടുന്നു.
  • ഷീറ്റ് ക്ഷാമം ചെറുകിട വ്യവസായികളെയും സമ്മര്‍ദ്ദത്തിലാക്കി
  • ചുക്കിന് ഉത്തരേന്ത്യന്‍ ഡിമാന്റ് മങ്ങി.


റബര്‍ വിപണി നിയന്ത്രണം കര്‍ഷകരിലേയ്ക്കും സ്റ്റോക്കിസ്റ്റുകളിലേയ്ക്കും തിരിയുന്നു. സംസ്ഥാനത്ത് ഷീറ്റിനും ലാറ്റക്സിനും മാത്രമല്ല, ഒട്ടുപാലിന് പോലും കടുത്ത ക്ഷാമം നേരിടുന്നു. ഗ്രാമീണ മേഖലയിലെ ചെറുകിട വിപണികളിലും കാര്യമായി ചരക്ക് എത്തുന്നിന്നെല്ലെന്നത് കണക്കിലെടുത്താല്‍ വ്യവസായികള്‍ വരും ദിനങ്ങളില്‍ വില ഉയര്‍ത്തേണ്ടതായി വരും. നിലവില്‍ 164 രൂപയിലാണ് നാലാം ഗ്രേഡിന്റെ വ്യാപാരം നടക്കുന്നത്. പകല്‍ അന്തരീക്ഷ താപനില വര്‍ധിച്ചതോടെ വെട്ട് നടന്നിരുന്ന ചുരുക്കം ചിലതോട്ടങ്ങളില്‍ നിന്നും കര്‍ഷകര്‍ പിന്‍വലിയുന്നു. ഷീറ്റ് ക്ഷാമം ചെറുകിട വ്യവസായികളെയും സമ്മര്‍ദ്ദത്തിലാക്കി. അഞ്ചാം ഗ്രേഡ് റബര്‍ അവര്‍ 161 രൂപയിലാണ്. വിനിമയ വിപണിയില്‍ ജപ്പാനീസ് യെ്ന്നിന്റെ മൂലം ഇടിഞ്ഞത് നിക്ഷേപകരെ റബര്‍ അവധി വ്യാപാരത്തിലേയ്ക്ക് ആകര്‍ഷിച്ചു.

ഏലം

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമത്തില്‍ നടന്ന ലേലത്തില്‍ ആഭ്യന്തര വിദേശ വാങ്ങലുകാര്‍ കരുതലോടെ നീങ്ങിയതിനാല്‍ മികച്ചയിനങ്ങള്‍ കിലോ 2095 രൂപയായും ശരാശരി ഇനങ്ങള്‍ 1539 രൂപായും വര്‍ദ്ധിച്ചു. ഏറെ ശ്രദ്ധേയം ലേലത്തിന് വന്ന 66,816 കിലോ ഏലക്ക പൂര്‍ണമായി വിറ്റഴിഞ്ഞതാണ്, ഓഫ് സീസണ്‍ മുന്നില്‍ കണ്ട് വാങ്ങലുകാര്‍ മത്സരിച്ചതാണ് ചരക്ക് മുഴുവന്‍ ശേഖരിച്ചത്.

ചുക്ക്

ശൈത്യ കാല ആവശ്യങ്ങള്‍ കഴിഞ്ഞതോടെ ചുക്കിന് ഉത്തരേന്ത്യന്‍ ഡിമാന്റ് മങ്ങി. പുതിയ കച്ചവടങ്ങള്‍ക്ക് താല്‍പര്യം കാണിക്കാതെ അവര്‍ രംഗത്ത് നിന്നും അകന്നതിനാല്‍ വിവിധയിനം ചുക്ക് വില സ്റ്റെഡിയാണ്. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ രംഗത്തില്ലെങ്കിലും ഗള്‍ഫ് ഓര്‍ഡര്‍ ലഭിച്ച കയറ്റുമതിക്കാര്‍ മികച്ചയിനം ചുക്ക് കിലോ 360 രൂപ പ്രകാരം ശേഖരിച്ചു.