image

17 Oct 2023 7:15 AM GMT

Commodity

റാണിയായി ഏലം; വിലയില്‍ 20% വര്‍ധന

MyFin Desk

cardamom increase in price | cardamom price hike
X

Summary

  • ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലത്തിന്റെ കടന്നു കയറ്റം ആശങ്കപ്പെടുത്തുന്നതാണ്.


ഏലം കര്‍ഷകര്‍ക്ക് ആഘോഷ നിറച്ച് നവരാത്രി വാരം. ഒക്ടോബറില്‍ വില 20 ശതമാനം വര്‍ധിച്ച് 1900 രൂപയായെത്തിരിക്കുകയാണ് സുഗന്ധറാണി. കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ ഇടപാടുകാരുമാണ് ഇപ്പോള്‍ ഏലത്തിന്റെ പ്രധാന ആവശ്യക്കാര്‍.

ഒരു വര്‍ഷം മുന്‍പ് ഏലം വില കിലോയ്ക്ക് 1100 രൂപയായിരുന്നു. ജൂണ്‍, ഓഗസ്റ്റ് മാസങ്ങള്‍ ഏലത്തിന്റെ വിളവെടുപ്പ് കാലമാണ്. എന്നാല്‍ ഇത്തവണ ചെറിയ മഴ കാരണം ഉത്പാദനം 30 ശതമാനം കുറഞ്ഞ് 23,000 ടണ്‍ ആയത് വില ഉയരാൻ കാരണമായി. ഉത്പാദനത്തിലെ നഷ്ടം നികത്തുന്നത് വില വര്‍ധനവുകൊണ്ടാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലത്തിന്റെ വരവ് ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ത്യയുടെ ഏലം ഉത്പാദനത്തിന്റെ 95 ശതമാനവും ഇടുക്കി ജില്ലയില്‍ നിന്നാണ്. ജില്ലയില്‍ ഇത് വരെ 60 ശതമാനം മഴകുറവാണ്. ഏലം വിളവെടുപ്പ് ജൂലൈ അവസാനത്തോടെയാണ് തുടങ്ങുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ മഴ ലഭിച്ചെങ്കിലും കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കപ്പെട്ടില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്.

ഉത്പാദനച്ചെലവ് കിലോയ്ക്ക് 1,200 രൂപയായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഏലം കര്‍ഷകര്‍ക്ക് ലഭിച്ചത് കിലോയ്ക്ക് 1,000 രൂപയായിരുന്നു. എന്നാല്‍ ഉൽപ്പാദന ചെലവ് 1200 രൂപയായിരുന്നുവെന്ന് കേരള ഏലം സംസ്‌കരണ ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി സി പുന്നൂസ് പറഞ്ഞു. സെപ്റ്റംബറില്‍, ഏലത്തിന്റെ വില കിലോയ്ക്ക് 1,500-1,600 രൂപയായി ഉയര്‍ന്നു. ഒക്ടോബറില്‍, ഉത്സവ സീസണില്‍ ഏലക്കയുടെ ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍, കിലോയ്ക്ക് 1,900 രൂപ വരെ വില ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 68,377 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 55,953 കിലോ വിറ്റഴിഞ്ഞു. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2270 രൂപയിലും ശരാശരി ഇനങ്ങള്‍ 1690 രൂപയിലും ഇടപാടുകള്‍ നടന്നു.