image

7 May 2024 5:30 PM IST

Commodity

റബര്‍വില ഉയര്‍ന്നു; ഏലം കൂടുതല്‍ ആകര്‍ഷകമാകും

MyFin Desk

റബര്‍വില ഉയര്‍ന്നു; ഏലം   കൂടുതല്‍ ആകര്‍ഷകമാകും
X

Summary

  • നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല
  • തായ്‌ലണ്ടിലും ചൈനയിലും കാലാവസ്ഥ വിഭാഗം നല്‍ക്കുന്ന പുതിയ സൂചനകള്‍ റബര്‍ വിപണിയില്‍ ചലമുണ്ടാക്കും


ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റിനെ ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ കാലാവസ്ഥ മാറ്റം വന്‍തോതില്‍ സ്വാധീനിക്കാം. തായ്‌ലണ്ടിലും ചൈനയിലും കാലാവസ്ഥ വിഭാഗം നല്‍കുന്ന പുതിയ സൂചനകള്‍ ഇരു രാജ്യങ്ങളിലെ റബര്‍ മാര്‍ക്കറ്റിനെ മാത്രമല്ല, ഏഷ്യയിലെ മുഖ്യ വിപണികളിലും ചലനമുളവാക്കാന്‍ ഇടയുണ്ട്. കനത്ത മഴ സാധ്യത ബാങ്കോക്ക് കണക്ക് കൂട്ടുമ്പോള്‍ ചൈനയിലെ റബര്‍ ഉല്‍പാദന മേഖല കനത്ത ചൂടിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇതിനിടയില്‍ തായ്‌ലണ്ടില്‍ ഇന്ന് റബര്‍ വില ഉയര്‍ത്തിയതോടെ ഇന്ത്യ അടക്കമുള്ള ഉല്‍പാദന രാജ്യങ്ങളില്‍ ഷീറ്റ് വില കയറി, സംസ്ഥാനത്ത് നാലാം ഗ്രേഡ് 200 രൂപയുടെ മികവില്‍ 18,100 രൂപയായി.

ഏലം വില കൂടുതല്‍ ആകര്‍ഷകമായി മാറുമെന്ന നിഗനമത്തിലാണ് ഉല്‍പാദകര്‍. അതേ സമയം മധ്യവര്‍ത്തികള്‍ ലേലത്തില്‍ ചരക്ക് ഇറക്കാന്‍ ഉത്സാഹിച്ചെങ്കിലും മൊത്തം വരവ് 34,100 കിലോയില്‍ ഒതുങ്ങിയപ്പോള്‍ വാങ്ങലുകാര്‍ ഇതില്‍ 32,432 കിലോയും ശേഖരിച്ചു. ശരാശരി ഇനങ്ങള്‍ക്ക് ലഭിച്ചത് കിലോ 1911 രൂപയും മികച്ചയിനങ്ങള്‍ 2616 രൂപയിലുമാണ്. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഉല്‍പ്പന്നത്തില്‍ താല്‍പര്യം കാണിച്ചു.

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. മില്ലുകാര്‍ എണ്ണ വില്‍പ്പനയ്ക്ക് കാണിക്കുന്ന തിടുക്കം വിലയെ ബാധിക്കുമെന്ന ആശങ്കയിലാണ് കാര്‍ഷിക മേഖല. കാങ്കയത്ത് കൊപ്ര വില 9475 ലേയ്ക്ക് താഴ്ന്നു, കൊച്ചിയില്‍ വില 10200 രൂപ.