image

25 Nov 2024 12:16 PM GMT

Commodity

കർഷകർക്ക് ആശ്വാസം; റെക്കോർഡ് വിലയിൽ ഏലക്ക

MyFin Desk

commodity market price updation
X

ഹൈറേഞ്ചിൽ ഈ വർഷത്തെ അവസാന റൗണ്ട് ഏലക്ക വിളവെടുപ്പിൻെറ തിരക്കിലാണ് വൻകിട ചെറുകിട കർഷകർ. ക്രിസ്തുമസ്‐പുതുവത്സരവേളയിലെ ഡിമാൻറ് മുന്നിൽ കണ്ട് ഉയർന്ന വില ഉറപ്പാക്കാനാവുമെന്ന നിഗനമത്തിൽ പുതിയ ഏലം ലേലത്തിന് ഇറക്കുന്നുണ്ട്. ചരക്കിന് ആഭ്യന്തര വ്യാപാരികളിൽ നിന്നും കയറ്റുമതിക്കാരിൽ നിന്നും ശക്തമായ ഡിമാൻറ് അനുഭവപ്പെട്ടു. ആഭ്യന്തര ഇടപാടുകാർ ഏലക്ക സംഭരിക്കാൻ ഉത്സാഹിച്ച വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോ 3028 രൂപയിലെത്തി. വാരാന്ത്യം തേക്കടി ലേലത്തിലാണ് കർഷകർക്ക് ആവേശം പകരും വിധം ഉൽപ്പന്ന വില മുന്നേറിയത്. വലിപ്പം കൂടി ഇനങ്ങൾക്ക് അറബ് രാജ്യങ്ങളിൽ നിന്നും കൂടുതൽ ഓർഡറുകൾ എത്തിയതോടെ വില 4000 രൂപയായിൽ കയറി. ലേലത്തിന് എത്തിയ 62,134 കിലോ ഏലക്കയിൽ 59,771 കിലോ ഏലക്കയും വിറ്റഴിഞ്ഞു.

കുരുമുളക് വിളവ് 2025 സീസണിൽ എത്ര ശതമാനം കുറയുമെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകൾ കർഷകർക്ക് ഇനിയും ലഭ്യമായിട്ടില്ല. പ്രതികൂല കാലാവസ്ഥ നിലനിന്നതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലെയും കുരുമുളക് മണികൾ അടർന്ന് വിഴുന്നത് മൊത്തം ഉൽപാദനത്തിൽ കുറവ് വരുത്തുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. ജനുവരിയിൽ സീസൺ ആരംഭിക്കുമെങ്കിലും ഉൽപാദനം സംബന്ധിച്ച കൃത്ര്യമായ കണക്കുകളുടെ അഭാവംമൂലം കർഷകരും വ്യാപാരികളും ആശയകുഴപ്പത്തിലാണ്. കരുതൽ ശേഖരം വിൽപ്പന നടത്തണോ അതേ അടുത്തവർഷം വരെ സൂക്ഷിക്കണമോയെന്ന് വിലയിരുത്താൻ സർക്കാർ ഏജൻസികൾക്കാവുന്നില്ല. ഉയർന്ന പകൽ താപനിലയിൽ പല തോട്ടങ്ങളിലും മൂപ്പ് എത്തും മുന്നേ കുരുമുളക് മണികൾ അടർന്ന് വിഴുന്നുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വിളവ് കുറയുമെന്നാണ് വയനാട്ടിൽ നിന്നും ലഭ്യമാവുന്ന വിവരം.കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് കിലോ 621 രൂപ. അന്താരാഷ്ട്രവിപണിയിൽ ഇന്ത്യൻ മുളക് വിലടണ്ണിന് 7750 ഡോളർ.

രാജ്യാന്തര റബർ വില ഇടപാടുകളുടെ ആദ്യപകുതിയിൽ നേരിയ റേഞ്ചിൽ നീങ്ങിയതിനാൽ ഏഷ്യൻ റബർ ഉൽപാദന രാജ്യങ്ങളിൽ ഷീറ്റ് വിലയിൽ കാര്യമായ വ്യതിയാനമില്ലാതെ ഇടപാടുകൾ നടന്നു. പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ അവസരമാക്കി റബർ ടാപ്പിങിന് കർഷകർ പുലർച്ചെ തന്നെ തോട്ടങ്ങളിൽ ഇടംപിടിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ അഞ്ചാംഗ്രേഡ് റബർ 18,200 രൂപയ്ക്ക് ചരക്ക് ശേഖരിച്ചു. ആർ എസ് എസ് നാലാംഗ്രേഡ് 18,600 രൂപയിൽ വിപണനം നടന്നു.